സംസ്ഥാനത്ത് ട്രഷറി കഴിഞ്ഞ അഞ്ച് വര്‍ഷം പൂട്ടാതിരിക്കാന്‍ കാരണം കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയം മൂലമാണെന്നും ഇന്ത്യ ഇന്ന് ലോകത്ത് ചൈനയെപ്പോലെ വന്‍ ശക്തിയായി വളര്‍ന്നത് മന്‍മോഹന്‍സിങ് സര്‍ക്കാറിന്റെ ഭരണ മികവാണ് കാണിക്കുന്നതെന്നും അഹമ്മദ് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും അനുവധിക്കാന്‍ മടിക്കുന്ന കേരള സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ ഇഷ്ടം പോലെ അനുവധിക്കുകയായിരുന്നുവെന്ന് ഇ.അഹമ്മദ് കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയ അദ്ധേഹം യു ഡി എഫ് സ്ഥാനാര്‍ത്തികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപിക്കാന്‍ ആഹ്വാനം ചെയ്തു. യോഗത്തില്‍ സ്ഥാനാര്‍ത്ഥി പി.ഉബൈദുള്ള, പി.വീരാന്‍ കുട്ടി ഹാജി, സബാഹ് പുല്പറ്റ, സകീര്‍ ഹുസൈന് പുല്ലാര എന്നിവര്‍ പ്രസംഗിച്ചു.
ഈ വാര്‍ത്ത ലീഗിന് അനുകൂലമായതിനാലാണോ ആരും വിമര്‍ശിക്കാത്തത്..?