• Blockquote

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Duis non justo nec auge

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

ഗള്‍ഫ് വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗള്‍ഫ് വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചെങ്കടലിന്റെ വിരിമാറിലൂടെ ആഡംബര നൌകയില്‍ ഒരു ഉല്ലാസ യാത്ര

2012 ജൂൺ 20, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

            ജിദ്ദ: മൊറയൂര്‍ പഞ്ചായത്ത് കെ എം സി സിയുടെ കീഴില്‍ പ്രവാസികള്‍ക്കായി ചെങ്കടലിന്റെ വിരിമാറിലൂടെ ഒരു ഉല്ലാസ യാത്ര. ഗ്രഹാതുരത്വം നിറഞ്ഞ പ്രവാസ ജീവിതത്തിന്റെ മനം മടുപ്പിക്കുന്ന വിരസതയില്‍ നിന്ന് അലയാഴിയുടെ വിരിമാറിലൂടെ അനുഭൂതിയുടെ അനിര്‍വചനീയമായ ലോകത്തേക്ക് 2012 ജൂണ്‍ 29 ന് (വെള്ളിയാഴ്ച്ച)  മൊറയൂര്‍ പഞ്ചായത്ത് കെ എം സി സി  ജിദ്ദ യൂണിറ്റിന്റെ കീഴിലാണ് ഉല്ലാസയാത്ര സംഘടിപ്പിക്കപ്പെടുന്നത്. മനം കുളിരുന്ന ഗാനങ്ങളും , കളിയും , വിജ്ഞാനപ്രഥമായ മത്സരങ്ങളുമായ മത്സരങ്ങളുമായി കുടുംബിനികള്‍ക്കും , കുട്ടികള്‍ക്കും കൂട്ടികാര്‍ക്കും മനസ്സ് നിറയെ സന്തോഷിക്കാന്‍ എല്ലാം മറന്ന് ഉല്ലസിക്കാന്‍ അപൂര്‍വ്വമായൊരു അവസരമാണ് ഒരുക്കുന്നതെന്നും കുടുംബിനികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൌകര്യവും പരിഗണനയും നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. ഉല്ലാസ യാത്രയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബുക്കിംഗിനും വിശദ വിവരങ്ങള്‍ക്കും 0531045589, 0531025909, 0540774499, 0502676495 എന്നീ നമ്പറുക്കളില്‍ ബന്ധപ്പെടുക.

അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു

2012 ജൂൺ 9, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

                 ജിദ്ദ : പ്രമുഖ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ പി എം കെ ഫൈസിയുടെ പേരിലുള്ള മയ്യിത്ത് നിസ്കാരവും അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സദസ്സും ജിദ്ദയില്‍ നടന്നു. വെള്ളി രാത്രി 8 മണിക്ക് ശറഫിയ്യ സിദ്‌റ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കെ ടി എം കുട്ടി (ഐ  ഡി  സി), സികെ നാണി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സി.കെ ഹംസ സ്വാഗതവും ബി. ചെറിയാപ്പു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന  പ്രാര്‍ത്ഥനാ സമ്മേളത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ തങ്ങള്‍ (ഉമ്മുല്‍ഖുറാ ജിദ്ദാ കമ്മിറ്റി പ്രസിഡന്റ്) നേത്രുത്വം നല്‍കി.

പി എം കെ ഫൈസിയുടെ മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച്ച ജിദ്ദയില്‍

2012 ജൂൺ 6, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

                  ജിദ്ദ: കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ പി എം കെ ഫൈസിയുടെ പേരിലുള്ള മയ്യിത്ത്  നിസ്കാരം അനുസ്മരണ പ്രഭാഷണവും വെള്ളിയാഴ്ച്ച രാത്രി എട്ട് (8) മണിക്ക് ജിദ്ദ- ശറഫിയ്യയിലെ സിദ്‌റ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. പരേതന്റെ പേരിലുള്ള മയ്യിത്ത് നിസ്കാരത്തിലും അനുസ്മരണ യോഗത്തിലും പ്രാര്‍ത്ഥനയിലും ഇതൊരു ക്ഷണനമായി കണക്കാക്കി എല്ലാവരും പങ്കെടുക്കണമെന്ന് ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി സെക്രട്ടറി അല്‍മജാല്‍ അബ്ദുറഹിമാന്‍ ഹാജിയും ഉമ്മുല്‍ഖുറാ ജിദ്ദാ കമ്മിറ്റി സെക്രട്ടറി ബി. ചെറിയാപ്പുവും അഭ്യര്‍ത്തിച്ചു.
               ജിദ്ദക്ക് പുറമെ ജി.സി.സിയിലെ വിവിധയിടങ്ങളിലും ഇന്നും നാളെയുമായി മയ്യിത്ത് നിസ്കാരം നടക്കുമെന്ന് ബന്ധപെട്ടവര്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനെ അറിയിച്ചു.  ദുബായ് മര്‍ക്കസ് ഓഫീസില്‍ വ്യാഴാഴ്ച്ച  ഇഷാ നിസ്കാരത്തിനു ശേഷവും , ദുബായ് അല്‍-ജാഫിലിയ്യ ഷൈഖ ലത്തീഫാ മസ്ജിദില്‍  വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷവും , ഷാര്‍ജ അബു സഖറ പാര്‍ക്ക്  വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷവും, ഷാര്‍ജ സനഹിയ്യ സഖാഫി മസ്ജിദില്‍  വ്യാഴാഴ്ച്ച  ഇഷാ നിസ്കാരത്തിനു ശേഷവും, ദുബായ് ജുമൈറ: അല്‍ വാസല്‍ റോഡ്‌ സഫ പാര്‍ക്ക് കഴിഞ്ഞു സ്പിന്നേഴ്സിന്റെ ബാക്കിലുള്ള ജുമാ മസ്ജിദില്‍  വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷവും മയ്യിത്ത് നിസ്കാരവും അനുസ്‌മരണവും നടത്തുമെന്നും എന്റെ മോങ്ങം യു.എ.ഇ ബ്യൂറോ അറിയിച്ചു.  

മിസ്റ്റര്‍ സൗദിയായ മോങ്ങത്തുകാരന്‍ : ഹായിലിലെ ജിം മുസ്തഫ

2012 മേയ് 9, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

     ഹായില്‍: സൗദി അറേബ്യയിലെ പ്രകൃതി രമണീയമായ ഹായില്‍ പട്ടണത്തില്‍ വിവിധ രാജ്യക്കാര്‍ക്കിടയില്‍ സുപരിചിതനായ ഒരു മലയാളിയാണ് മോങ്ങം സ്വദേശിയായ ജിം മുസ്തഫ. ഹായിലിലെ പ്രസിദ്ധ കായിക പരിശീലന കേന്ദ്രമായ രിത്താജ് സ്പോര്‍ട്സ് ക്ലബ്ബിലെ ജിംനേഷ്യം വിഭാഗത്തിലെ ഏക പരിശീലകനായ മുസ്തഫ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മോങ്ങത്തെ പരേതനായ പുളിയക്കോടന്‍ കുഞ്ഞിമുഹമ്മദാജിയുടെ മകനായ മുസ്തഫ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഹായിലിലെ ജിം പരിശീലകനായി നിരവധി ശിഷ്യഗണങ്ങളുടെ ഗുരുവാണ്. ഹായിലിലെ സ്വദേശികള്‍ക്ക് പുറമെ ഇന്ത്യ, പാകിസ്ഥാന്‍ , ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, സുഡാന്‍ , ഈജിപ്‌ത്, സിറിയ തുടങ്ങി വിവിധ ദേശക്കാരായ മുന്നൂറോളം പേര്‍ക്ക് ഇപ്പോള്‍ ജിം പരീശിലിപ്പിക്കുന്ന മുസ്തഫാക്ക് ഒരു പതിറ്റാണ്ടിനിടയില്‍ ആയിരത്തില്‍ പരം ശിഷ്യ ഗണങ്ങളാണ് ഉള്ളത്.
     ഇപ്പോള്‍ 98 കിലോ തൂക്കമുള്ള മുപ്പത്തിയഞ്ച്കാരനായ മുസ്തഫ തന്റെ പതിനെട്ടാം വയ്സ്സ് മുതല്‍ ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരന്തര പരിശീലനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ഹായിലില്‍ വെച്ച് നാഷണല്‍ ലവലില്‍ നടന്ന മിസ്റ്റര്‍ സൗദി മത്സരത്തില്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇതര രാജ്യക്കാരായ നാല്‍‌പ്പതില്‍ പരം ബോഡി ബില്‍ഡേഴ്സുമായി നടത്തിയ വാശിയേറിയ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ മുസ്തഫ ഹായിലിന്റെ അഭിമാന താരമായി ഉയര്‍ന്നു. ആ മത്സരത്തില്‍ ദമാമില്‍ നിന്നെത്തിയ സിറിയക്കാരനും മക്കയില്‍ നിന്നെത്തിയ ഈജ്പ്ഷ്യനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. 2010 ഡിസംബര്‍ 26ന് കൊടുവള്ളിയില്‍ വെച്ച് നടന്ന മത്സരത്തില്‍ മിസ്റ്റര്‍ കോഴിക്കോടായി രണ്ടാം സ്ഥാനവും, 2011 ജനുവരി 12ന് കോട്ടയം തിരുനക്കര മൈതാനിയില്‍ വെച്ച് നടന്ന മത്സരത്തില്‍ മിസ്റ്റര്‍ കേരളയായി  മൂന്നാം സ്ഥാനവും നേടിയ മുസ്തഫ അടുത്ത മാസം അവധിക്ക് നാട്ടില്‍ പോകുന്നതോടെ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. മോങ്ങത്തെ ക്രിക്കറ്റ് കളിക്കാരില്‍   ആദ്യ ബാച്ചില്‍  പെട്ട മുസ്തഫ മോങ്ങം ദര്‍ശന ക്ലബ്ബിന്റെ സ്പോര്‍ട്സ് കണ്‍‌വീനറായി രണ്ട് വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ചെറുപ്പ കാലം തൊട്ടേ പ്രാദേശിക പഞ്ചഗുസ്തി മത്സരങ്ങളുടെ സ്ഥിരം ജേതാവാണ് പുളിയക്കോടന്‍ മുസ്തഫ. 
    നടുവേദന ഇല്ലാതാക്കാന്‍ പ്രതേക വ്യായമവും തൂക്കം കുറക്കാനും ഗ്യാരണ്ടിയോട് കൂടിയ പരിശീലനവും ഇവിടെ നല്‍കിവരുന്നത് പ്രവാസി മലയാളികള്‍ക്ക് ഒട്ടേറെ ഗുണകരമാണെന്ന് മുസ്തഫ “എന്റെ മോങ്ങം” സ്യൂസ് ബോക്സിനോട് പറഞ്ഞു. ഒരു പതിറ്റാണ്ടിലധികമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രദേശത്തെ ഒട്ടുമിക്ക മലയാളികള്‍ക്കും സ്വദേശികള്‍ക്കും സുപരിചിതനാണ് എന്നതിനാല്‍ ഹായിലുമായി ബന്ധപെട്ട എന്താവശ്യങ്ങള്‍ക്കും മോങ്ങത്തുകാരുടെ പ്രധാന അത്താണിയാണ് മുസ്തഫ. ഹായില്‍ വിസ വ്യാപകമായിരുന്ന സമയത്ത് ആളുകള്‍ക്ക് ഇഖാമ ഉണ്ടാക്കാനും പുതുക്കാനും സ്പോണ്‍സറെ കാണേണ്ട വിവിധ ആവശ്യങ്ങള്‍ക്കും അവിടെ എത്തുന്നവര്‍ക്ക് മുസ്തഫയായിരുന്നു എന്നും ആശ്രയം. വിവിധ പ്രശ്‌നങ്ങളുമായി വരുന്നവരെ തന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച് ശിഷ്യഗണങ്ങളില്‍ പെട്ട സ്വദേശികളുമായി ബന്ധപെട്ട് കഴിയുന്നത്ര പരിഹാരം കാണാന്‍ ശ്രമിക്കുന്ന മുസ്ഥഫ നിശ്ബ്ദനായ പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. ഹായിലിലെ വിവിധ സര്‍ക്കാര്‍ ഉദ്ധ്യോഗ തലങ്ങളിലും മറ്റും ഉള്ള നിരവധി സ്വദേശികളുടെ ബോഡി ബില്‍ഡിങ്ങ് ഉസ്താദായ മുസ്തഫയെ സ്വദേശികള്‍ക്കിടയില്‍ “അബൂ ഷാദിന്‍ “ എന്നാണറിയപെടുന്നത്.    
   പാങ്ങോട്ട് പള്ളിയാളിക്കടുത്ത് താമസിക്കുന്ന മുസ്തഫ തന്റെ പുതുതായി പണി കഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനായി അടുത്ത മാസം അവസാനത്തോടെ അവധിക്ക് നാട്ടില്‍ പോകാന്‍ നില്‍ക്കുകയാണ്. മോങ്ങത്തെ ഒരു കാലഘട്ടത്തിലെ സജീവ സാനിദ്ധ്യമായിരുന്ന പിതാവ് പുളിയക്കോടന്‍ കുഞ്ഞിമുഹമ്മദാജി വാഹനാപകടത്തില്‍ മരണമടഞ്ഞപ്പോള്‍ മുസ്തഫാക്കന്ന് അഞ്ച് വയസ്സേ ആയിട്ടൊള്ളൂ. തന്നെയും മൂന്ന് വയ്സ്സിനു മാത്രം മൂത്ത ജേഷടന്‍ ബഷീറിനെയും മൂന്ന് സഹോദരിമാരെയും കൊണ്ട് അന്ന് പകച്ച് നിന്ന ഉമ്മ വളരെ കഷ്ടപെട്ടാണ് ജീവിതത്തിന്റെ അക്കരപറ്റിയതെന്ന് അനാഥത്തിന്റെ നിഴല്‍ ചെറുപ്പം തൊട്ടേ പിന്തുടര്‍ന്ന മുസ്തഫ ഇന്നും സ്മരിക്കുന്നു. സഹോദര്‍ ബഷീറും ഹായിലില്‍ തന്നെ സ്വന്തം ബിസ്‌നസുമായി പോകുന്നുണ്ട്. മോങ്ങം വട്ടോളിമുക്കിലെ കുടുക്കന്‍ മൊയ്ദീന്‍ ഹാജിയുടെ മകള്‍ സമീറയാണ് ഈ മസില്‍ പവറുകാരനെ മെരുക്കിയെടുക്കാന്‍ വിധിക്കപെട്ട സഹധര്‍മിണി. രണ്ട് മക്കളുണ്ട് അഞ്ച് വയസ്സുകാരന്‍ ഷാദിന്‍  മോനും ഒരു വയ്സ്സുകാരി ഷിസ മോളും.  

കാഴ്ച്ച നഷ്ടപെടുന്ന ജുവൈരിയക്ക് ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ 25000 രൂപ ചികിത്സാ സഹായം

2012 മേയ് 5, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

             മോങ്ങം: കണ്ണിന് കാഴ്ച്ച നഷ്ടപെടുന്ന അപൂര്‍വ്വ രോഗത്തിന് ചികിത്സാ സഹായം തേടുന്ന എട്ടാം ക്ലാസ് വിദ്ധ്യാര്‍ത്തിനി മോങ്ങം കുയിലം കുന്ന് ജുവൈരിയക്ക്  അടിയന്തിര ചികിത്സാ സഹായമായി 25000 (ഇരുപത്തി അയ്യായിരം) രൂപ അനുവധിക്കാന്‍ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി തീരുമാനിച്ചു. ഇന്നലെ ജിദ്ദയില്‍ ചേര്‍ന്ന മാസന്ത യോഗത്തില്‍ ഉം‌റ നിര്‍വഹിക്കുന്നതിനായി എത്തിയ മോങ്ങം യൂണിറ്റി പാലിയേറ്റീവ് കമ്മറ്റി സെക്രടറിയും, എ.എം.യു.പി സ്കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റും, വ്യാപാരി വ്യവസായി ഏകോപന സിമതി യൂത്ത് വിങ് സെക്രടറിയുമായ കെ.എം.ഷാക്കിറിന് സ്വീകരണവും നല്‍കി. കണ്‍‌വീനര്‍ സി.കെ.ആലികുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രടറി അല്‍‌മജാല്‍ അബ്ദു റഹ്‌മാനാജി, സി.ടി.അലവി കുട്ടി, ബി.ബ്ഷീര്‍ ബാബു, കെ.എം.ഷാക്കിര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.കെ.കുഞ്ഞാപ്പു ഖിറാ‌അത്ത് നടത്തി.

ദര്‍ശന ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ് ഷാക്കിറിന് സ്വീകരണം നല്‍കി.

2012 ഏപ്രിൽ 20, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

    ജിദ്ദ: ഉം‌റ നിര്‍വ്വഹിക്കുന്നതിനായി സൌദിയിലെത്തിയ മോങ്ങം  ദര്‍ശന ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ് കെ എം ഷാക്കിറിനും ക്ലബ്ബിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ ചേങ്ങോടന്‍ ശിഹാബ് ബാബുവിനും ദര്‍ശന ഗള്‍ഫ് കൊര്‍ഡിനേഷന്‍ ജിദ്ദ കമ്മിറ്റിയുടെ കീഴില്‍ സ്വീകരണം നല്‍കി. വ്യാഴാഴ്ച റുവൈസില്‍ ദര്‍ശന ക്ലബ്ബ് ആസ്ഥാനത്ത് വെച്ച് നടന്ന സ്വീകരണ യോഗം കമ്മിറ്റി പ്രസിഡന്റ് ബി ബഷീര്‍ ബാബുവിന്റെ അദ്ദ്യക്ഷതയില്‍ “എന്റെ മോങ്ങം“ ചീഫ് എഡിറ്റര്‍  സി ടി അലവികുട്ടി ഉല്‍ഘാടനം ചെയ്തു.    
   സി.കെ.പി അബ്ദുനാസര്‍, ശാജഹാന്‍ .കെ, അഷ്‌റഫ് പനപ്പടി, സി.കെ.മുസ്തഫ, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ച ഷാക്കിര്‍ ഇരുപത്തി അഞ്ച് വര്‍ഷം മുമ്പ്  രൂപീകരിച്ച ദര്‍ശന ക്ലബ്ബ് ഇന്നും മോങ്ങത്തിന്റെ കലാ കായിക സാംസ്കാരിക സേവന മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്നും, ദര്‍ശന പഴയ പ്രവര്‍ത്തകര്‍ തിരക്ക് പിടിച്ച ഈ പ്രവാസ ജീവിതത്തിനിടയിലും ഇവിടെ ഇങ്ങിനെ ഒരു കമ്മിറ്റി ഉണ്ടാക്കി പ്രവര്‍ത്തകന്‍‌മാരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും പറഞ്ഞ അദ്ധേഹം മോങ്ങത്തിന്റെ ചരിത്രത്തില്‍ ഇത് ദര്‍ശനക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കൂട്ടി ച്ചേര്‍ത്തു. സി.ശിഹാബ് ബാബുവും സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു. 
     ജോയിന്റ് സെക്രടറി സി ഉമ്മര്‍ കൂനേങ്ങല്‍ സ്വാഗതവും സ്പോര്‍ട്സ് കണ്‍‌വീനര്‍ സി.കെ.സമദ് നന്ദിയും പറഞ്ഞു. ഉം‌റ നിര്‍വ്വഹിക്കാനായി യു.എ.യിയില്‍ നിന്ന് വന്ന ദര്‍ശന യു.എ.ഇ കോഡിനേഷന്‍ കമ്മിറ്റി സെക്രടറി കെ.മുഹമ്മദ് ശരീഫ് എന്ന ഇണ്ണിക്കയും സ്വീകരണത്തിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവിചാരിതമായി യാത്ര വൈകിയതിനാല്‍ യോഗത്തിനെത്താന്‍ സാധിച്ചില്ല.   

അഞ്ചാം മന്ത്രി: പച്ച ലഡുവും പച്ച പായസവുമായി മോങ്ങം കെ.എം.സി.സി

2012 ഏപ്രിൽ 13, വെള്ളിയാഴ്‌ച 1 അഭിപ്രായ(ങ്ങള്‍)

             ജിദ്ദ: മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി ലഭിച്ചതില്‍ മോങ്ങത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആവേശം ജിദ്ദയിലും അലയടിച്ചു. ഇന്നലെ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലി സത്യപ്രതിജ്ഞ ചെയ്തതോടെ ജിദ്ദയിലെ മോങ്ങം യൂണിറ്റ് കെ.എം.സി.സി പ്രവര്‍ത്തകരും  മുസ്ലിയാരങ്ങാടി മുസ്ലിം ലീഗ് കൂട്ടായ്മയും സംയുക്തമായി റുവൈസ് സഹാരി സൂക്കില്‍ പച്ച ലഡുവും പായസ വിതരണം നടത്തിയുമാണ് ആഹ്ലാദം പങ്കിട്ടത്. ആഹ്ലാദ പ്രകടനത്തിനും മധുര വിതരണങ്ങള്‍ക്കും സമദ് സി.കെ, ഉമര്‍ സികെ, മന്‍സൂര്‍ സി.കെ, ശബീര്‍ , സാദിഖ്, ടി.ഹമീദ് എന്നിവര്‍ നേത്രുത്വം നല്‍കി. 
     ലീഗിന് അഞ്ചാം മന്ത്രി ലഭിച്ചത് ആരുടെയും ഔദാര്യമല്ലെന്നും മുസ്ലിം ലീഗ് നേടിയെടുത്തത് ഞങ്ങളുടെ അവകാശമാണെന്നും പരിപാടിക്ക് നേത്രുത്വം നല്‍കിയവര്‍ എന്റെ മോങ്ങം ന്യൂസ്‌ ബോക്സിനോട് ഒരെ സ്വരത്തില്‍ പറഞ്ഞു. അഞ്ചാം മന്ത്രി വിഷയത്തില്‍ തരം കിട്ടിയപ്പോഴൊക്കെ ലീഗിനെ പരിഹസിച്ച എതിരാളികളെ പച്ച ലഡു തീറ്റിച്ചാണ് ഞങ്ങള്‍ പകരം വീട്ടിയതെന്നും അവര്‍ പറഞ്ഞു. 

സൌഹൃദ കൂട്ടായ്മയായി ദര്‍ശന ഇസ്തിറാഹ സംഗമം നടത്തി

2012 മാർച്ച് 17, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

          ജിദ്ദ: പ്രവാസത്തിന്റെ പിരി മുറുക്കത്തിന് ആശ്വാസമേകാന്‍ ദര്‍ശന ക്ലബ്ബ് ജിദ്ദ കോ-ഓഡിനേഷന്‍ കമ്മിറ്റി ഇസ്തിറാഹ സംഗമം സംഘടിപ്പിച്ചു. ജിദ്ദ അല്‍ വലീദി  ഇസ്തിറാഹയില്‍ വ്യാഴാഴ്ച്ച രാത്രി പത്ത് മണിക്ക് ആരംഭിച്ച സംഗമം പുലര്‍ച്ച മൂന്ന് മണി വരെ നീണ്ട് നിന്നു. മോങ്ങം ദര്‍ശന കുടുംബത്തിലെ അംഗങ്ങള്‍ സൌഹൃദ കൂട്ടായ്മ നിലനിര്‍ത്താനായി സംഘടിപ്പിക്കുന്ന മൂന്നാമത് ഇസ്തിറാഹ സംഗമത്തില്‍ സി.കെ.കുട്ട്യാപ്പു മുഖ്യാതിഥിയായിരുന്നു. ദര്‍ശന ക്ലബ്ബ് നടത്തുന്ന കായിക വിനോദത്തോടൊപ്പം പ്രവാസത്തിന്റെ വിരസതയകറ്റുന്നതും സൌഹൃദ കൂട്ടായ്മയുടെ ഇഴകള്‍ നൈതെടുക്കുന്നതുമാണ്. 
    വിശാലമായ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ പഴയ അടവും തടവും പുറത്തെടുത്ത് നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ബി.ബഷീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ റുവൈസ് സെവന്‍സിനെ ചേങ്ങോടന്‍ കബീറിന്റെ നേതൃത്വത്തില്‍ അണി നിരന്ന ബവാദി സ്റ്റാര്‍സ് 4-3ന് പരാജയപെടുത്തി കളിയില്‍ ജേതാക്കളായി. മുന്‍ കഴിഞ്ഞ രണ്ട് സംഗമത്തിലും കളികളത്തിലെ നിറ സാനിദ്ധ്യങ്ങളായിരുന്ന ബി.നാണി, ഗഫൂര്‍ വാളപ്ര, ഉമ്മര്‍ കൂനേങ്ങല്‍ എന്നിവര്‍ നാട്ടിലായതിനാല്‍ അവരുടെ അഭാവം കളിയില്‍ മുഴച്ച് നിന്നു. സ്പോര്‍ട്സ് കണ്‍‌വീനര്‍ സമദ് സി.കെ.പി.മത്സരം നിയന്ത്രിച്ചു.  
      സംഗമത്തിന് സമാപനം കുറിച്ച് നടന്ന “ഇറച്ചിയും പൂളയും“ തീറ്റ മത്സരത്തില്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചപെട്ട പ്രകടനം കാഴ്ച്ചവെച്ചു. നസീറ ബഷീര്‍,ജുബി മുത്തു,മാളു നാസര്‍, സുനീറ അഷ്‌റഫ് എന്നിവര്‍ ഭക്ഷണമൊരുക്കി സംഗമത്തിന്റെ ഭാഗമായി. ദര്‍ശന ജിദ്ദ കമ്മിറ്റി സെക്രടറി ഷാജഹാനും വൈസ് പ്രസിഡന്റ് സി.ടി.അലവി കുട്ടിയും പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.   

കുഞ്ഞിമൊയ്ദീന് 25000 ചികിത്സാ സഹായം: അസൈന്‍ കുഞ്ഞുവിന് യാത്രയയപ്പ് നല്‍കി

2012 മാർച്ച് 10, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

   ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഉപദേശക സമിതി അംഗം കെ.അസൈന്‍ എന്ന കുഞ്ഞുവിന് ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ശറഫിയ്യ മോങ്ങം ഹൌസില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗം പ്രസിഡന്റ് അലവി ഹാജി കോഴി പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കണ്‍‌വീനര്‍ സി.കെ.ആലികുട്ടിഹാജി ഉത്ഘാടനം ചെയ്തു. മഹല്ല് യോഗങ്ങളിലെ പക്ഷം പിടിക്കാത്ത അഭിപ്രായത്തിന്റെ ഉടമയും കമ്മറ്റിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലെ നിറ സാനിദ്ധ്യവുമായ കുഞ്ഞുവിന്റെ അഭാവം ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിക്ക് നികത്താനാവാത്ത നഷ്ടമാണെന്നും, കപ്പല്‍ യാത്ര, ദൂര ദിക്കുകളില്‍ ഉള്ള വരിസംഖ്യാ‍ ശേഖരണം അടക്കമുള്ള നിരവധി ഘട്ടങ്ങളില്‍ അദ്ധേഹത്തിന്റെ അര്‍പ്പണ മനസ്സ് നേരിട്ടനുഭവിച്ചറിഞ്ഞതാണെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സി.ടി.അലവി കുട്ടി പറഞ്ഞു. 
     എം.സി.അഷ്‌റഫ്, കെ.ഷാജഹാന്‍ എന്നിവര്‍ കുഞ്ഞുവിനു യാത്രാ മംഗളം നേര്‍ന്ന് സംസാരിച്ചു. മഹല്ല് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് അലവിഹാജി കോഴിപറമ്പില്‍ അസൈന്‍ കുഞ്ഞുവിന് സമ്മാനിച്ചു. സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാനാജി സ്വാഗതവും വൈസ് പ്രസിഡന്റ് ബി.ബഷീര്‍ ബാബു നന്ദിയും പറഞ്ഞു. മസ്തിഷ്ക സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയക്ക് വിധേയനായി വീട്ടില്‍ വിശ്രമിക്കുന്ന  മോങ്ങം ഓട്ട്വാലപുറത്ത് താമസിക്കും കോടാലി കുഞ്ഞിമൊയ്ദീന് ചികിത്സാ ആവിശ്യത്തിനു അടിയന്തിര സഹായമായി 25,000 (ഇരുപത്തയ്യായിരം) രൂപ അനുവധിക്കാനും ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി യോഗം തീരുമാനിച്ചു.

3,15,000 രൂപ സമാഹരിച്ചു: സി.ടി.അബ്ബാസ് കുടുംബ സഹായ ഫണ്ട് ഏറ്റ്വാങ്ങി

0 അഭിപ്രായ(ങ്ങള്‍)

       ജിദ്ദ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മറ്റിക്ക് കീഴില്‍ സ്വരൂപിച്ച സി.ടി.അബ്ബാസ് കുടുംബ സഹായ ഫണ്ട് മൂന്ന് ലക്ഷത്തി പതിനയ്യായിരം രൂപ (3,15,000.രൂപ) സബ് കമ്മിറ്റി ചെയര്‍മാന്‍ ചേങ്ങോടന്‍ ഹുമയൂണ്‍ കബീറില്‍ നിന്ന് മഹല്ല് റിലീഫ് കമ്മിറ്റി കണ്‍‌വീനര്‍ സി.കെ.ആലിക്കുട്ടി ഹാജി ഏറ്റുവാങ്ങി. പ്രവാസ ജീവിതം നയിക്കുന്നതിനിടെ കിഡ്നി രോഗം ബാധിച്ച് ചികിത്സയിലിരിക്കെ സി.ടി.അബ്ബാസ് ഒന്നര വര്‍ഷം മുമ്പാണ് മരണപെട്ടത്. റിയാദില്‍ ചികിത്സയിലായിരുന്ന അദ്ധേഹത്തെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ച് ഏതാനും മാസങ്ങള്‍ക്കകം രോഗം മൂര്‍ച്ചിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപെടുകയായിരുന്നു. അബ്ബാസിന്റെ വിയോഗം മൂലം  നിരാലംബരായ ഭാര്യയും അഞ്ച് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ദൈനം ദിന ചിലവുകള്‍ക്ക് പോലും മറ്റൊരു ആശ്രയം ഇല്ലാത്ത സാഹചര്യത്തില്‍ ജിദ്ദാ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി കുടുംബത്തിന്റെ നിത്യവരുമാനത്തിനു വഴി കണ്ടെത്താന്‍ പ്രതേകം കുടുംബ സഹായ ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിക്കുകയും ഇതിനായി 2011 ഫെബ്രുവരി 10ന് ശറഫിയ്യ ഇം‌പാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പതിനൊന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍  ചേങ്ങോടന്‍ ഹുമയൂണ്‍ കബീര്‍ ചെയര്‍മാനായും ബി.ബഷീര്‍ ബാബു കണ്‍‌വീനറായും സബ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഒരു വര്‍ഷം നീണ്ട സബ് കമ്മിറ്റി പ്രവര്‍ത്തനം അവസാനിപിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. 
  അബ്ബാസ് കുടുംബ സഹായ ഫണ്ടില്‍ സമാഹരിച്ച തുക കമ്മിറ്റിയുടെ നേരിട്ടുള്ള ഉത്തരവാദിത്വത്തില്‍  നിലവില്‍ ലാഭകരമായും ഹലാലായും പ്രവര്‍ത്തിച്ച് വരുന്ന ബിസിനസ് സംരഭത്തിലേക്ക് ഓഹരിയാക്കി കൊടുക്കുന്നതും അതിന്റെ മാസാന്ത ലാഭവിഹിതം കുടുംബത്തിന്റെ ജീവിത ചിലവിലേക്ക് എത്തിച്ച് കൊടുക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും മഹല്ല് റിലീഫ് കമ്മിറ്റി സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാനാജി അറിയിച്ചു. ഇതിനു മുമ്പ് ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി സമാഹരിച്ച് വിവിധ കുടുംബ സഹായ ഫണ്ടുകള്‍ കൊണ്ട് ഇത്തരത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് നിത്യ ജീവിതത്തിന് മാസാന്ത വരുമാനം ലഭിക്കുന്നുണ്ടെന്നും അത്തരം ഫണ്ടുകള്‍ മഹല്ല് കമ്മിറ്റി ആവശ്യഘട്ടത്തില്‍ നിരീക്ഷണ വിധേയമാക്കാറുണ്ടെന്നും സെക്രടറി അറിയിച്ചു. 
     വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍‌മക്കള്‍ അടക്കമുള്ള കുടുംബത്തിനു അന്തിയുറങ്ങാന്‍ ഒരു കൂര പോലും ഇല്ലാത്ത അവസ്ഥയിലാണ് അബ്ബാസ് മരണപെട്ടത് എന്നതിനാല്‍ കുടുംബത്തിന്റെ ദയനീയ സാഹചര്യം മനസ്സിലാക്കി വെണ്ണക്കോടന്‍ കുഞ്ഞിമാന്റെ നേതൃത്വത്തില്‍ നാട്ടില്‍ സഹൃദയരും കുടുംബങ്ങളും ചേര്‍ന്ന് ഫണ്ട് സമാഹരിച്ച് കുയിലം കുന്നില്‍ അബ്ബാസിന്റെ തറവാട് വീടിനോട് ചേര്‍ന്ന സ്ഥലത്ത് നിര്‍മ്മാണമാരംഭിച്ച വീട് പണിയും ഏതാണ്ട് അവസാന ഘട്ടത്തിലാണ്. 

പ്രവാസം അവസാനിപ്പിക്കുന്ന അസൈന്‍ കുഞ്ഞുവിന് യാത്രയയപ്പ് നല്‍കുന്നു

2012 മാർച്ച് 7, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

     ജിദ്ദ: കാല്‍ നൂറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.അസൈന്‍ എന്ന പാറ കുഞ്ഞുവിന്  ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി യാത്രയയപ്പ് നല്‍കുന്നു. നാളെ (വെള്ളിയാഴ്ച്ച) മഗ്‌രിബ് നിസ്കാരാനന്തരം ശറഫിയ്യ മോങ്ങം ഹൌസില്‍ ചേരുന്ന യോഗത്തില്‍ കുഞ്ഞുവിന് ഉപഹാരം നല്‍കി ആദരിക്കുമെന്ന് സെക്രടറി അറിയിച്ചു. മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ ഉപദേശക സമിതി അംഗമായ അസൈന്‍ കുഞ്ഞു പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും മോങ്ങം ഹൌസിലെ സ്ഥിര സാനിദ്ധ്യവും കമ്മിറ്റി യോഗങ്ങളിലെ നിഷ്‌പക്ഷവും ഉറച്ച അഭിപ്രായത്തിന്റെയും ഉടമയുമായിരുന്നു. ഉം‌റ വിസയില്‍ സൌദിയിലെത്തി പ്രവാസത്തിന്റെ ആരംഭകാലത്തില്‍ അസീര്‍ പ്രവിശ്യയിലെ ബാരിക്ക് എന്ന പ്രദേശത്ത് നിരവധി വര്‍ഷങ്ങള്‍ ജോലി ചെയ്ത കുഞ്ഞു കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ജിദ്ദയിലാണ് ജോലിചെയ്യുന്നത്. 
   കഴിഞ്ഞ ആഴ്ച്ച മഹല്ല് റിലീഫ് കമ്മിറ്റിയുടെ അസീര്‍ ജീസാന്‍ സന്ദര്‍ശന സൌഹൃദ സംഘത്തില്‍ അബ്‌ഹയിലേക്ക് പോകുന്ന വഴിയില്‍ ബാരിക്കില്‍ ഇറങ്ങി തന്റെ പഴയ സുഹൃത്തുക്കളോടൊക്കെ യാത്ര പറഞ്ഞിറങ്ങിയ കുഞ്ഞു വഴിയില്‍ നിന്നും അകലെയായി നിര്‍ത്തിയിട്ട ഒരു പഴയ മോഡല്‍ പിക്ക് അപ്പ് ലോറിയെ തൊട്ട് തലോടുന്നുണ്ടായിരുന്നു. തന്റെ ഗള്‍ഫ് ജീവിതത്തിലെ ആദ്യ കൂട്ടുകാരനും താന്‍ ആദ്യമായി വളയം പിടിച്ച് പഠിച്ചതും ദീര്‍ഘ കാലം താന്‍ ജോലി ചെയ്തതുമായ വാഹനമായിരുന്നു അതെന്നും കുഞ്ഞു പറഞ്ഞു. മോഡല്‍ പഴയതാണെങ്കിലും ഇവന്‍ ഇപ്പോഴും പുലിയാണ് എന്ന് പറഞ്ഞ് ആ എഴുപത്തിയഞ്ച് മോഡല്‍ പിക്കിന്റെ കവിളില്‍ തലോടുമ്പോഴും വേര്‍പ്പാടിന്റെ നൊമ്പര പാടുകള്‍ ആ മുഖത്ത് തെളിഞ്ഞ് കണ്ടിരുന്നു. അസൈന്‍ കുഞ്ഞുവിനു നല്‍കുന്ന യാത്രയയപ്പ് വിജയിപ്പിക്കാന്‍ എല്ലാവരും നാളെത്തെ യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രടറി അഭ്യര്‍ത്ഥിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ ഹെഡ്ഡിങ്ങില്‍ പേര് മാറിവന്നതിനാല്‍ പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുന്നു.

മനസ്സ് നിറഞ്ഞ സ്വീകരങ്ങള്‍ ഏറ്റ് വാങ്ങി മഹല്ല് പ്രതിനിധി സംഘം തിരിച്ചെത്തി

2012 മാർച്ച് 3, ശനിയാഴ്‌ച 1 അഭിപ്രായ(ങ്ങള്‍)

      ജിദ്ദ: മൂന്ന് ദിവസം നീണ്ട് നിന്ന അസീര്‍ ജീസാന്‍ പ്രവശ്യകളിലൂടെയുള്ള  സൌഹൃത് സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി ജിദ്ദ-മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി പ്രതിനിധി സംഘം ജിദ്ദയില്‍ തിരിച്ചെത്തി. ബുധനാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്ക് ജിദ്ദയില്‍ നിന്ന് പ്രയാണമാരംഭിച്ച് ബാരിക്ക്, മഹായില്‍, അബ്‌ഹ, ഖമീസ് മുശൈത്ത്, സബിയ, ബെയ്ഷ്, ഇദാബി, ജീസാന്‍ , റയാന്‍ , അബു ഹരീഷ്, ഹദായ, അല്‍ ക‌അദ് - മിഷ്‌ലഹ്, ബിര്‍ക്ക്, ഗെദ്ദ തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ള എല്ലാ മോങ്ങത്തുകാരെയും സന്ദര്‍ശിച്ച് വെള്ളിയാഴ്ച്ച അര്‍ദ്ധ രാത്രിയോടെയാണ് ജിദ്ദയില്‍ തിരിച്ചെത്തിയത്. ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജി, ജോയിന്റ് സെക്രടറി സി.ടി.അലവി കുട്ടി, ഉപദേശക സിമതി അംഗങ്ങളായ സി.കെ.കുട്ടിയാപ്പു, കെ.ഹുസൈന്‍ കുഞ്ഞു, മീഡിയാ കോ-ഓഡിനേറ്റര്‍ കെ.ഷാജഹാന്‍ എന്നിവരാണ് സൌഹൃദ സംഘത്തില്‍ ഉണ്ടായിരുന്നത്. 
    വിവിധ കേന്ദ്രങ്ങളില്‍ ഊഷ്മളമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചതെന്നും സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്നും സംഘത്തിന് നേതൃത്വം നല്‍കിയ അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജി പറഞ്ഞു.  തോരപ്പ മുസ്തഫ, സലീം.കെ.നടുമുള്ളില്‍, കെ.മുഹമ്മദ് എന്ന കുഞ്ഞാപ്പു, ചെമ്പന്‍ മുജീബ്, കുന്നന്‍ മുഹമ്മദ്, സുനീര്‍ ഓത്ത്പള്ളി, മുഹമ്മദലി പുത്തന്‍ പീടിക, ലത്തീഫ് പുത്തന്‍ പീടിക, അലവി തടപറമ്പ്, മുഹ്സിന്‍ തോപ്പില്‍, മുസ്തഫ വട്ടോളി, ശിഹാബ് വട്ടോളി, പുലികുത്ത് അലി, സൈദ് മുഹമ്മദ് കൊല്ലൊടിക, മുജീബ് കൊല്ലൊടിക,   സി.കെ.നിസാര്‍ വാക്യേതൊടു, സി.കെ.പി അബൂബക്കര്‍ ഏയിപ്പ, സഫ ബാബു പന്തലാഞ്ചീരി, സി.ടി.അബ്ദുള്‍ അസീസ്, സി.കെ.അവറാന്‍ കുട്ടി ഹാജി, ഫവാസ് കാരനാട്ട്, തോരപ്പ നാസര്‍, പാറ സലാം, ഫൈസല്‍ കൈനോട്ട്, മുഹമ്മദ് കൊറളിക്കാട്ട്, പാറ അബ്ദു ഹാജി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സൌഹൃദ സംഘത്തെ സ്വീകരിച്ചു. 

ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി പ്രതിനിധി സംഘം അബ്‌ഹ മേഖല സന്ദര്‍ശിക്കുന്നു

2012 ഫെബ്രുവരി 27, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

        ജിദ്ദ: പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌‌മാന്‍ ഹാജിയുടെ നേതൃത്വത്തില്‍ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ പ്രതിനിധി സംഘം അബ്‌ഹ മേഖല സന്ദര്‍ശിക്കുന്നു. ജിദ്ദയില്‍ നിന്ന് അകലെ ജോലിചെയ്യുന്ന മോങ്ങത്തുകാരെ സൌഹൃദ സന്ദര്‍ശനം നടത്തുന്നതോടൊപ്പം മഹല്ല് റിലീഫ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നതും പുതിയ അംഗങ്ങളെ കണ്ടെത്തുന്നതും സന്ദര്‍ശന ലക്ഷ്യമാണെന്ന് അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജി പറഞ്ഞു. ഫെബ്രുവരി 29 ബുധനാഴ്ച്ച പുറപെടുന്ന സംഘം ജീസാന്‍ , ബിര്‍ക്ക്, ബാരിക്ക്, മഹായില്‍, മജാരിദ, അല്‍ ബഹ, അബ്‌ഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ജിദ്ദയിലേക്ക് മടങ്ങും. 
     സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജിയെ കൂടാതെ ജോയിന്റ് സെക്രടറി സി.ടി.അലവി കുട്ടി, ഉപദേശക സമിതി അംഗം കെ.ഹുസൈന്‍ കുഞ്ഞു, മീഡിയാ കോഡിനേറ്റര്‍ കെ.ഷാജഹാന്‍ , എക്സിക്യൂട്ടീവ് അംഗം സി.കെ.ഫൈസല്‍ എന്നിവര്‍ പ്രതിനിധി സംഘത്തില്‍  ഉണ്ടാകുമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സന്ദര്‍ശന സംഘവുമായി ബന്ധപെടാന്‍ ആഗ്രഹിക്കുന്നവര്‍ 0502676495, 0507654725 എന്നീ നമ്പരുകളില്‍ വിളിക്കേണ്ടതാണെന്ന് സെക്രടറി അഭ്യര്‍ത്ഥിച്ചു.

ജിദ്ദ ചെറുപുത്തൂര്‍ കെ.എം.സി.സി പുതിയ കമ്മിറ്റി നിലവില്‍ വന്നു

2012 ഫെബ്രുവരി 25, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

             ജിദ്ദ: എം.സി.അഹമ്മദ് പ്രസിഡന്റായും അസീസ് ബായി സെക്രട്രറിയുമായി ജിദ്ദ ചെറുപുത്തൂര്‍ യൂണിറ്റ് കെ.എം.സി.സി യൂണിറ്റ് പുന:സംഘടിപ്പിച്ചു. മറ്റു ഭാരവാഹികളായി മൂസ കുന്നനെ വൈസ് പ്രസിഡന്റായും ജോയിന്റ് സെക്രട്ടറിമാരായി ശിഹാബ് കുന്നന്‍ , ഫൈസല്‍ കോടിതൊടി എന്നിവരെയും ട്രഷററായി കോടിത്തൊടിക മന്‍സൂറിനെയും യോഗത്തില്‍ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ കീഴില്‍ പലിശ രഹിത വായപാ നിധി ആരംഭിക്കുവാന്‍ തീരുമാനമെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.   വെള്ളിയാഴ്ച്ച വൈകുണേരം ഏഴ് മണിക്ക് ശറഫിയ്യയില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗം  എം.സി അഹമ്മദ് ഉല്‍ഘാടനം ചെയ്തു.      കുന്നന്‍ മൂസയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ഫൈസല്‍ , കമാല്‍ , കെ.ഷിഹാബ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് കൊണ്ട്  സംസാരിച്ചു  അസീസ് ബായി സ്വാഗതവും മന്‍സൂര്‍ നന്ദിയും പറഞ്ഞു. 

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നത വിദ്യഭ്യാസസത്തിനും സഹായം നല്‍കും: ജിദ്ദ മോങ്ങം കെ.എം.സി.സി

2012 ഫെബ്രുവരി 11, ശനിയാഴ്‌ച 1 അഭിപ്രായ(ങ്ങള്‍)

      ജിദ്ദ: ജീവ കാരുണ്യ പ്രവര്‍ത്തനത്തിനും ഉന്നത വിദ്യഭ്യാസ യോഗ്യത നേടുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പഠന സഹായം നല്‍കാനും ശറഫിയ്യയില്‍ ചേര്‍ന്ന  മോങ്ങം യൂനിറ്റ് കെ എം സി സി   യോഗം തീരുമാനിച്ചു. ജിദ്ദയില്‍ പല ഭാഗങ്ങളിലായി ചിതറികിടക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി നാടിനും പ്രസ്ഥാനത്തിനും വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കുന്നതിനു വേണ്ടി ചേര്‍ന്ന കെ എം സി സി  മോങ്ങം യൂനിറ്റ് യോഗം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. യൂനിറ്റ് രൂപീകരിച്ചു കേവലം 20 ദിവസം പിന്നിട്ടപ്പോള്‍ വിളിച്ചു ചേര്‍ത്ത ആദ്യ യോഗത്തില്‍ തന്നെ ഇത്രയും ആളുകള്‍ പങ്കെടുത്തതില്‍ സംഘാടകര്‍ തന്നെ അത്ഭുതപെട്ടു. 
     ശറഫിയ്യ കെ എം സി സി കേന്ദ്ര ഓഫീസില്‍ വെച്ച് നടന്ന യോഗത്തില്‍ മോങ്ങത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. യു.പി.നാസറിന്റെ ഖിറാ‍‌അത്തോടെ ആരംഭിച്ച യോഗത്തില്‍ അല്‍‌ മജാല്‍ അബ്ദുള്‍റഹ്‌മാന്‍  അദ്ധ്യക്ഷതയില്‍ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ആക്ടിംഗ് സെക്രടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സമകാലിക കേരള രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റം നടത്തി കൊണ്ടിരിക്കുന്ന മുസ്ലിംലീഗിന്റെയും പോഷക സംഘടനയായ കെ എം സി സിയുടെയും പങ്കിനെ കുറിച്ചും ജീവ കാരുണ്യമടക്കമുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ധേഹം വിശദീകരിച്ചു. 
     മണിപ്പാല്‍ യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് ലക്ച്ചര്‍ സി.കെ.എ.റഹ്‌മാന്‍ , എം.സി.അഷ്‌റഫ്‌, കെ.ഷാജഹാന്‍ , മൂച്ചിക്കുണ്ടില്‍ മുഹമ്മദ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെ ജാഫര്‍, കോടാലി യാസിര്‍ അറഫാത്ത്, സികെ അബ്ദുള്‍ റഹ്‌മാന്‍ ഹില്‍ടോപ് എന്നിവര്‍ പൊതു ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കെ എം സി സി യുടെ ജീവന്‍ സുരക്ഷ പദ്ധതിയില്‍ ജിദ്ദയിലുള്ള എല്ലാ മോങ്ങത്തെ മുസ്ലിംലീഗ് പ്രവര്‍ത്തകരും അംഗങ്ങളാവണമെന്നും അതിനുള്ള അപേക്ഷ ഫോറം എ.കെ.സൈഫുദ്ധീന്‍ , .കോടാലി അബ്ദുള്ള, സി.കെ.ഫൈസല്‍ എന്നിവരുമായി ബന്ധപെടണമെന്നും ചെയര്‍മാന്‍ ചെങ്ങോടന്‍ കബീര്‍ അറിയിച്ചു. സി.കെ.എ.റഹ്‌മാന്‍ , കെ. ഷാജഹാന്‍ , എം സി അഷ്‌റഫ്‌, വെന്നക്കോടന്‍ നജീബ് എന്നിവരെ ഉള്‍പെടുത്തി കമ്മറ്റി പുന:സംഘടിപ്പിച്ചു. കുറുങ്ങാടന്‍ കബീര്‍ സ്വാഗതവും   മുജീബ് കൈനോട്ട് നന്ദിയും പറഞ്ഞു.

പി.എം.കെക്കും തങ്ങള്‍ക്കും സ്വീകരണം നല്‍കി

2012 ജനുവരി 28, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)


       ജിദ്ദ: സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ല്ലാമിക് കോം‌പ്ലക്സ് വൈസ് ചെയര്‍മാന്‍ സയ്യിദ് ജലാലുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ക്കും സെക്രടറിയും അല്‍ ഇര്‍ഫാദ് മാസികയുടെ ചീഫ് എഡിറ്ററുമായ പി.എം.കെ ഫൈസിക്കും ഉമ്മുല്‍ ഖുറാ ജിദ്ദാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ സ്വീകരണം നല്‍കി. ജനുവരി 26 വ്യാഴാഴ്ച്ച ജിദ്ദ സിദ്‌റ പോളി ക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നല്‍കിയ സ്വീകരണ പരിപാടി  അല്‍ മവാരിദ് ഇന്റെര്‍ നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ അബ്ദുള്‍ റഹീം ഫൈസി ഉത്ഘാടനം ചെയ്തു.  
  ഉമ്മുല്‍ ഖുറാ ജിദ്ദാ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ പരിപാടിയില്‍ ജിദ്ദ-മ‌അദിന്‍ ഉലൂല്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍  പ്രിന്‍സിപ്പാള്‍ സത്താര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുറഹ്‌മാന്‍ അല്‍ ഹര്‍ബി, കെ.വി.മൊയ്ദീന്‍ കുട്ടി വള്ളിക്കാപറ്റ, അല്‍ മജാല്‍ അബ്ദു‌റഹ്‌മാന്‍ ഹാജി, സി.ടി.അലവി കുട്ടി, സി.കെ.ഹംസ, കെ.ടി.മുഹമ്മദ് കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സയ്യിദ് ജലാലുദ്ധീന്‍ ജമലുല്ലൈലി തങ്ങളും, പി.എം.കെ ഫൈസിയും മറുപടി പ്രസംഗം നടത്തി.  സെക്രടറി ബി.ചെറിയാപ്പു സ്വാഗതവും, അബ്ബാസ് ചെങ്ങാനി നന്ദിയും പറഞ്ഞു.

തങ്ങള്‍ക്കും പി.എം.കെ ഫൈസിക്കും നാളെ ജിദ്ദയില്‍ സ്വീകരണം

2012 ജനുവരി 25, ബുധനാഴ്‌ച 1 അഭിപ്രായ(ങ്ങള്‍)

    ജിദ്ദ: സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ല്ലാമിക് കോം‌പ്ലക്സ് ചെയര്‍മാന്‍ ജമാലുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ക്കും സെക്രടറിയും അല്‍ ഇര്‍ഫാദ് മാസികയുടെ ചീഫ് എഡിറ്ററുമായ പി.എം.കെ ഫൈസിക്കും ജിദ്ദയില്‍ സ്വീകരണം നല്‍കുന്നു. ജനുവരി 26 വ്യാഴാഴ്ച്ച (നാളെ) രാത്രി 8 മണിക്ക് ജിദ്ദ സിദ്‌റ പോളി ക്ലിനിക്ക് ഓഡിറ്റോറിയത്തിലാണ് സ്വീകരണം സംഘടിപ്പിക്കുന്നതെന്ന് ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സ് ജിദ്ദാ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അഹ്ദല്‍ തങ്ങളും സെക്രടറി ബി.ചെറിയാപ്പുവും അറിയിച്ചു.   
    സ്വീകരണ പരിപാടിയില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ മളാഹിരി (ഐ.സി.എഫ്) സുലൈമാന്‍ ഫൈസി, ഹുസൈന്‍ സഖാഫി പൊന്നാട് (ഐ.ഡി.സി)  ശുകൂര്‍ സഖാഫി (മ‌അദിന്‍ ജിദ്ദ കമ്മിറ്റി) സിദ്ധീഖ് ഫൈസി (ഹിക്മിയ്യ ജിദ്ദ കമ്മിറ്റി)  ജിദ്ദ-മ‌അദിന്‍ ഉലൂല്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍  പ്രിന്‍സിപ്പാള്‍ സത്താര്‍ മാസ്റ്റര്‍, അല്‍ മവാരിദ് ഇന്റെര്‍ നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ അബ്ദുള്‍ റഹീം ഫൈസി, കോഴി പറമ്പില്‍ അലവി ഹാജി, അബ്ദു റഹ്‌മാന്‍ അല്‍ മജാല്‍ ( ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി) എന്നിവര്‍ പങ്കെടുക്കും. മൊറയൂര്‍ പൂക്കോട്ടൂര്‍ പുല്‍‌പ്പറ്റ പഞ്ചായത്തിലെ എല്ലാ പ്രവാസി സുഹൃത്തുക്കളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് സയ്യിദ് അഹ്ദല്‍ തങ്ങളും സെക്രടറി ബി.ചെറിയാപ്പുവും അഭ്യര്‍ത്ഥിച്ചു.

ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോപ്ലക്സിനു ജിദ്ദാ കമ്മിറ്റി രൂപീകരിച്ചു

0 അഭിപ്രായ(ങ്ങള്‍)

   ജിദ്ദ: മൊറയൂര്‍ പൂക്കോട്ടൂര്‍ പുല്‍‌പ്പറ്റ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവരത്തിക്കുന്ന പ്രമുഖ ഇസ്ലാമിക വിദ്ധ്യാഭ്യാസ സ്ഥാപനമായ മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സിന് പ്രവര്‍ത്തന സഹകരണത്തിനായി ജിദ്ദയില്‍ കമ്മിറ്റി രൂപീകരിച്ചു. സയ്യിദ് അഹ്ദല്‍ തങ്ങള്‍  (പ്രസിഡന്റ്)  ഉമ്മര്‍ ഹാജി വാലിഞ്ചേരി, ഹംസ നെടിയിരുപ്പ് (വൈസ് പ്രസിഡന്റ്) ബി.ചെറിയാപ്പു (സെക്രടറി), അബ്ബാസ് ചെങ്ങാനി, ടി.പി.സംഷുദ്ധീന്‍ (ജോയിന്റ് സെക്രടറി) സ്റ്റാര്‍ നാണി (ട്രഷറര്‍) എന്നിവരെയും സി.കെ.ഹംസ, സി.ടി.അലവി കുട്ടി, സി.കെ.എ കരീം, സി.കെ.അബ്ദുസ്സലാം, അബ്ദുള്‍ റസാഖ് പനപ്പടി, സി.കെ.എ ബഷീര്‍, പി.സകീര്‍ അലി, പി.മുഹമ്മദ് അമീന്‍, തോരപ്പ മുഹമ്മദലി വള്ളുവമ്പ്രം, സി.കെ.അലവി കുട്ടി കുഞ്ഞാപ്പു എന്നിവരെ പ്രവര്‍ത്തക സിമതി അംഗങ്ങളായും തിരഞ്ഞെടുത്തു.  
      സയ്യിദ് അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരണ യോഗം അല്‍ മവാരിദ് ഇന്റെര്‍ നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ അബ്ദുള്‍ റഹീം ഫൈസി ഉത്ഘാടനം ചെയ്തു. ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സുമായി ബന്ധപെട്ട വിഷയങ്ങളും ഭാവി പ്രവര്‍ത്തന ഉദ്ധേഷ ലക്ഷ്യങ്ങളെ കുറിച്ച് ട്രസ്റ്റ് സെക്രടറി പി.എം.കെ.ഫൈസി യോഗത്തില്‍ വിശദീകരിച്ചു. സയ്യിദ് ജമാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ സ്വാഗതവും  ബി.ചെറിയാപ്പു നന്ദിയും പറഞ്ഞു.

പി.എം.കെയും ജമലുല്ലൈലി തങ്ങളും സൗദി സന്ദര്‍ശനത്തില്‍

2012 ജനുവരി 22, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

ജിദ്ദ: മോങ്ങത്തെ പ്രമുഖ വിദ്ധ്യാഭ്യാസ സമുച്ചയമായ ഉമ്മുല്‍ഖുറ ഇസ്ലാമിക് കോം‌പ്ലക്സിന്റെ പ്രചരണാര്‍ഥം ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ജമാലുദ്ദീന് ജമലുല്ലൈലി തങ്ങളും സെക്രടറി പി.എം.കെ ഫൈസിയും സൗദി സന്ദര്‍ശനത്തില്‍. കഴിഞ്ഞ ഒരാഴ്ച്ചയോളമായി ജിദ്ദയിലുള്ള ഇരുവരും ജിദ്ദ,മക്ക,മദീന,റിയാദ് എന്നിവിടങ്ങളിലൊക്കെ സ്ഥാപന പ്രചാരണത്തിനായി സന്ദര്‍ശിക്കുന്നുണ്ട്. ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സിന് പ്രവര്‍ത്ത സഹായത്തിനായി സൗദി അറേബ്യയുടെ എല്ലാ ഭാഗങ്ങളിലും പ്രദേശവാസികളെയും സ്ഥാപന സഹകരികാളികളെയും ബന്ധപെടുത്തി സ്ഥാപനത്തിന്റെ ഗള്‍ഫ് കമ്മിറ്റികള്‍ രൂപീകരിക്കുക എന്നതും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണെന്ന് ബ‌ന്ദപ്പെട്ടവര്‍ അറിയിച്ചു. ഇപ്പോള്‍ ജിദ്ദയിലുള്ള പി.എം.കെ ഫൈസിയുമായോ ജമലുല്ലൈലി തങ്ങളുമായോ  054 3282 062 എന്ന നമ്പറില്‍ ബന്ദപെടാവുന്നതാണ്.

കെ എം സി സി ജിദ്ദ-മോങ്ങം യൂണിറ്റ് രൂപീകരിച്ചു

2012 ജനുവരി 21, ശനിയാഴ്‌ച 1 അഭിപ്രായ(ങ്ങള്‍)

              ജിദ്ദ: കെ എം സി സി  ജിദ്ദ-മോങ്ങം യൂണിറ്റ് നിലവില്‍ വന്നു. ജനുവരി 20 വെള്ളിയാഴ്ച്ച ശറഫിയ്യ കെ എം സി സി  ഓഫീസില്‍ വെച്ച് സംഘടിപ്പിച്ച യോഗത്തിലാണ് കെ എം സി സി മോങ്ങം യൂനിറ്റ് രൂപീകരിച്ചത്. യു.പി അബ്ദുറഹിമാന്റെ ഖിറാഅ:ത്തോട്  കൂടി ആരംഭിച്ച യോഗം  കെ എം സി സി സെണ്‍‌ട്രല്‍ കമ്മറ്റി സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉത്ഘാടനം ചെയ്തു.  അല്‍‌മജാല്‍ അബ്ദുറഹിമാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് രൂപീകരണത്തിന് ആശംസകളര്‍പ്പിച്ച് കൊണ്ട് പഞ്ചായത്ത്  കെ എം സി സി പ്രസിഡന്റ് ശിഹാബ്,  സെക്രട്ടറി മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ കബീര്‍ കുറുങ്ങാടന്‍ സ്വാഗതവും കബീര്‍ ചെങ്ങോടന്‍ നന്ദിയും പറഞ്ഞു. 
     അസീസ് ബായി ചെരുപുത്തൂരിന്റെ മേല്‍നോട്ടത്തില്‍ നടന്ന  കമ്മറ്റി രൂപീകരണത്തില്‍ ചെയര്‍മാനായി കബീര്‍ ചെങ്ങോടനെയും പ്രസിഡന്റായി അല്‍‌മജാല്‍ അബ്ദുറഹിമാനെയും വൈസ് പ്രസിഡന്റുമാരായി മൂചികുണ്ടില്‍ മുഹമ്മദ്‌, സി.കെ അനീസ്‌ ബാബു, സി.കെ ഫൈസല്‍ , കെ ജാഫര്‍ എന്നിവരെയും  ജനറല്‍ സെക്രട്ടറിയായി കബീര്‍ കുറുങ്ങാടനെയും ജോയിന്റ് സെക്രട്ടറിമാരായി സി.കെ.അബ്ദുറഹിമാന്‍ ഹില്‍ടോപ്പ്, അബ്ദുള്ള കോടാലി, യാസിര്‍ അറഫാത്ത് കോടാലി, റിയാസ്.എം ഹില്‍ടോപ്പ് എന്നിവരെയും ട്രഷററായി മുജീബ് കൈനോട്ടിലിനെയും തിരഞ്ഞെടുത്തു. 
   ഈ കമ്മറ്റിയുടെ കീഴില്‍ വിപുലമായ യോഗം ഫെബ്രുവരി 10ന് വെള്ളിയായിച്ച കെ.എം.സി.സി ഓഫീസില്‍ വെച്ച് നടത്തപ്പെടുമെന്നും പ്രസ്ഥുത യോഗത്തില്‍  മോങ്ങം പ്രദേശത്തെ മുഴുവന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്നും കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വിശദ വിവരങ്ങള്‍ക്ക്  അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജി 0502676495, കബീര്‍ കുറുങ്ങാടന്‍  0567365015, മുജീബ് കൈനോട്ട്  0567848379, കബീര്‍ ചെങ്ങോടന്‍ 0501020602 എന്നിവരുമായി ബന്ധപെടാവുന്നതാണ്.

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum