• Blockquote

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Duis non justo nec auge

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

വിവാഹം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിവാഹം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൂനേങ്ങല്‍ ആരിഫ് വിവാഹിതനായി

2011 ഡിസംബർ 12, തിങ്കളാഴ്‌ച 1 അഭിപ്രായ(ങ്ങള്‍)

     മോങ്ങം: ചേങ്ങോടന്‍ മുഹമ്മദ് കുട്ടി എന്ന കൂനേങ്ങല്‍ മമ്മോട്ടിയുടെ മകന്‍ ആരിഫ് മുഹമ്മദും ഒളമതില്‍ രണ്ടത്താണി പൂക്കോടന്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ഷമീമ ജാസ്മിനും വിവാഹിതരായി.   വധൂ ഗൃഹത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പുല്‍‌പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.സി.അബ്ദുറഹ്‌മാന്‍ , ചെറുപുത്തൂര്‍ മഹല്ല് ഖാളി എന്നിവരുടെ സാനിദ്ധ്യത്തില്‍ പാണാക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിക്കാഹിനു കാര്‍മികത്വം വഹിച്ചു. 
     അറവങ്കര മെട്രോ ഓഡിറ്റോറിയത്തില്‍ നടന്ന  വിവാഹ സല്‍ക്കാരത്തില്‍ മുന്‍ മന്ത്രി സി.കെ.നാണു, ജനതാ ദള്‍ (എസ്) മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ: പി.എം.സഫറുള്ള,   തുടങ്ങി  സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. തന്റെ സഹോദര പുത്രനായ ആരിഫ് മുഹമ്മദിന്റെ വിവാ‍ഹത്തില്‍ പങ്കെടുക്കാന്‍ എന്റെ മോങ്ങം അസോസിയേറ്റ് എഡിറ്റര്‍ ഉമ്മര്‍ കൂനേങ്ങല്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി. 

കറുത്തേടത്ത് സല്‍ജാസ് വിവാഹിതനായി

2011 ഒക്‌ടോബർ 31, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

     മോങ്ങം: കറുത്തേടത്ത് ചേക്കുമമ്മദ് - കദിയുമ്മ ദമ്പതികളുടെ മകനും “എന്റെ മോങ്ങം” ഇറാന്‍ ലേഖകനുമായ കെ.സല്‍ജാസും, കൊണ്ടോട്ടി വട്ടപ്പറമ്പില്‍ മധുവാഴി അലി അഷ്‌റഫ് - ഫാത്തിമ ദമ്പതികളുടെ മകള്‍ റജീനയും 30 / 10 / 2011 (ഞായര്‍) ന് വിവാഹിതരായി. മോങ്ങം ചക്കും‌പുറം കോട്ടമ്മലിലുള്ള വസതിയില്‍ വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള നിരവധി പേര്‍ പങ്കെടുത്തു.

നബീല്‍ കൊല്ലൊടിക വിവാഹിതനായി

2011 സെപ്റ്റംബർ 28, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

        മോങ്ങം: കൊല്ലടിക അലവി(നാണി)യുടെ മകന്‍ പനപ്പടിക്കല്‍ നബീല്‍ വിവാഹിതനായി.വെള്ളുവമ്പ്രം പുളിക്കല്‍ മുഹമ്മദിന്റെ മകള്‍ സമീലയാണ് വധു.

ആശംസകള്‍

2011 സെപ്റ്റംബർ 24, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

     ജിദ്ദ: ഒരു പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഞങ്ങളുടെ ആധരണീയനായ സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജിയുടെ പ്രിയ പുത്രന്‍ ഫൈസല്‍ കോടാലിക്കും പ്രിയധമ ആരിഫക്കും ഒരായിരം മംഗളാശംസകള്‍........ 
ഭാരവാഹികളും പ്രവര്‍ത്തകരും 
മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി-ജിദ്ദ

പനപ്പടി അലവിക്കുട്ടി വിവാഹിതനായി

2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)

   മോങ്ങം: പനപ്പടിക്കല്‍ പാലംതൊടുവില്‍ മമ്മദ്ക്കയുടെ മകനും ദര്‍ശന ക്ലബ്ബിന്റെ മുന്‍ സ്പോര്‍ട്സ് കണ്‍‌വീനറും ഗള്‍ഫ് കോ-ഓഡിനേഷന്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ മോങ്ങം പനപ്പടി അലവിക്കുട്ടി വിവാഹിതനായി. തോട്ടക്കാട് സ്രാമ്പിക്കല്‍ മുഹമ്മദ് എന്ന ബാ‍വയുടെ മകള്‍ മുസൈനയാണ് വധു.  

ഫൈസല്‍ കോടാലി വിവാഹിതനായി

2011 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

       മോങ്ങം: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി ജനറല്‍ സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ (കോടാലി കിഴക്കേ തൊടുവില്‍ അബ്ദുറഹ്‌മാന്‍ ) ഹാജിയിയുടെ പുത്രന്‍ ഫൈസല്‍ കോടാലി വിവാഹിതനായി. അറവങ്കര ചെരിച്ചിയില്‍ ഹൌസില്‍ പെരപ്പുറത്ത് സൈതലവിയുടെ മകള്‍ പി.പി.ആരിഫയാണ് വധു. ആലുങ്ങല്‍ പൊറ്റയിലുള്ള വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു. 
     എം.എല്‍.എ മാരായ കെ.മുഹമ്മദുണ്ണി ഹാജി, പി.ഉബൈദുള്ള, പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ.സലാം, പൂക്കൊളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി.അബ്ദുറഹ്‌മാന്‍ , എസ്.വൈ.എസ് സംസ്ഥാന സെക്രടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഹസ്സന്‍ സഖാഫി, ജനതാ ദള്‍ ജില്ലാ സെക്രടറി മഠത്തില്‍ സാദിഖലി, അഡ്വക്കേറ്റ് കാരാട്ട് അബ്ദുറഹ്‌മാന്‍ , പുല്‍‌പ്പറ്റ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ.പി.കുഞ്ഞാപ്പുഹാജി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വിവാഹ സല്‍‌ക്കാരം സെപ്‌തംബര്‍ 25നു ഞായറാഴ്ച്ചയായിരിക്കുമെന്ന് അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജി അറിയിച്ചു. 

മുഹമ്മദലിയും റഫീഖും വിവാഹിതരായി

2011 ജൂലൈ 11, തിങ്കളാഴ്‌ച 1 അഭിപ്രായ(ങ്ങള്‍)

   മോങ്ങം: പനപ്പടിക്കല്‍ പരേതനായ പാലം തൊടുവില്‍ മമ്മദ് കാക്കയുടെ മക്കളായ മുഹമ്മദലിയും റഫീഖും ഇന്നലെ വിവാഹിതരായി മുഹമ്മദലി പട്ടര്‍ക്കുളം അബ്ദുല്‍ മജീദിന്റെ മകള്‍ മുര്‍ഷിദയെയും, അനുജന്‍ റഫീഖ്  പുളിയക്കോട് ഉള്ളന്‍ മുഹമ്മദിന്റെ മകള്‍ മുഫീദയെയുമാണ്   വിവാഹം കഴിച്ചത്. 
        നവവരന്‍‌മാര്‍ക്ക് മംഗളാശംസകള്‍ നേരുന്നതിന്നായി സ്ഥലം എം എല്‍ എ പി.ഉബൈദുള്ള കല്ല്യാണ വീട്ടിലെത്തി. തിര്‍ക്കുകള്‍കിടയിലും ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വിവാഹ വീട്ടിലെത്തിയ എം.എല്‍.എയെ പ്രാദേശിക മുസ്ലിം ലീഗ് നേതാക്കന്‍‌മാരായ കുഞ്ഞിമുഹമ്മദ് മോങ്ങം, മൂച്ചിക്കുണ്ടില്‍ മൊയ്തീന്‍ കുട്ടി ഹാജി, സി.ടി.സുലൈമാനാജി തുടങ്ങിയവര്‍ അനുഗമിച്ചിരുന്നു.

കൂനേങ്ങല്‍ ശിഹാബ് വിവാഹിതനായി.

2011 ജൂലൈ 4, തിങ്കളാഴ്‌ച 2 അഭിപ്രായ(ങ്ങള്‍)

മോങ്ങം കൂനേങ്ങല്‍ പരേതനായ അലവി മാസ്റ്ററുടെ മകന്‍ ശിഹാബ് കൂനേങ്ങലും തടപറമ്പ് സ്വദേശി പാലോളി മുഹമ്മദിശയുടെ മകള്‍ ലബീബയും വിവാഹിതരായി. 

നിയാസ് വെണ്ണക്കോടന്‍ ഇന്ന് വിവാഹിതനാവുന്നു

2011 ജനുവരി 1, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
      മോങ്ങം: “എന്റെ മോങ്ങം ന്യൂസ് ബോക്സ് ” അഡ്‌മിന്‍ പാനല്‍ അംഗവും ടെക്‍നിക്കല്‍ സപ്പോര്‍ട്ടറുമായ നിയാസ് വെണ്ണക്കോടന്‍ ഇന്നു വിവാഹിതനാവുന്നു. പാണ്ടിക്കാട് വള്ളിക്കാപറമ്പില്‍ എന്‍ .വി.അബ്ദുള്‍ ഹമീദ് സുല്ലമിയുടെ മകള്‍ സുഹാദയാണ് വധു. “എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ” പ്രാരംഭ കാലം തൊട്ടെ ആവിശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി വരുന്ന നിയാസ് മോങ്ങം പനപ്പടിക്കല്‍ താമസിക്കും വെണ്ണക്കോടന്‍ മുഹമ്മദ് മാസ്റ്ററുടെ മകനാണ്.  ദുബായില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായണ് ജോലി ചെയ്യുന്ന നിയാസ് ഔദ്യോഗിക തിരക്കുകള്‍ കാരണം വിവാഹത്തിന്റെ രണ്ട് ദിവസം മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്.
       ഇതോടൊപ്പം തന്നെ പി.പി.മുഹമ്മദ് കുട്ടി മദനിയുടെ മകന്‍ പി.പി.നസീഫിന്റെ വിവാഹവും ഇന്ന് ഒരേ വേദിയില്‍ വെച്ച് നടക്കും. മോങ്ങം എ.എം.യു.പി.സ്‌കൂള്‍ അദ്ധ്യാപകനായ നസീഫിനു വധുവായി എത്തുന്നത് അരീക്കോട് ഉഗ്രപുരം ആലുക്കല്‍ മായിന്‍‌‌കുട്ടി സുല്ലമിയുടെ മകള്‍ റബ്‌വയാണ്. അറവങ്കര മെട്രോ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹസല്‍ക്കാരം
      

വിവാഹിതരായി

2010 നവംബർ 28, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

മോങ്ങം: ബങ്കാളത്ത് സൈതാജി(ചെറാട്ട്)യുടെ മകന്‍ ഫൈസലും കൊണ്ടോട്ടി എരഞ്ഞോളി സലീമിന്റെ മകള്‍ നജ്‌വയും വിവാഹിതരായി. 

വിവാഹിതരായി

2010 നവംബർ 21, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)



                       മോങ്ങം: തായിഫ് കെ.എം.സി.സി ട്രഷറര്‍ മോങ്ങം എക്സ്‌പോ കുഞ്ഞാലന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് നബീലും ഒഴുകൂര്‍ പ്രൊഫസര്‍ എ.മുഹമ്മദ് മകള്‍ സഹീദയും തമ്മില്‍ വിവാഹിതരായി.               ഇന്നലെ അറവങ്കര മെട്രോ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ കേന്ദ്ര റെയില്‍‌വേ സഹ മന്ത്രി ഇ.അഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി, കെ.മുഹമ്മദുണ്ണിഹാജി എം എല്‍ എ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , ബഷീറലി ശിഹാബ് തങ്ങള്‍ , റഷീദലി ശിഹാബ് തങ്ങള്‍ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂ ബക്കര്‍ , ജിദ്ദാ മോങ്ങം മഹല്ല് റിലീഫ് കമ്മറ്റി സെക്രട്ടറി ജനറല്‍ അബ്ദുറഹ്‌മാന്‍ .കെ.അല്‍ മജാല്‍ , ട്രഷറര്‍ സി.കെ.ബീരാ‍ന്‍ ഹുസൈന്‍ എന്ന നാണി, മുസ്ലിം ലീഗ് നേതാക്കന്മാരായ പി.ഉബൈദുള്ള, ടി.വി.ഇബ്രാഹിം, അരിമ്പ്ര ബാപ്പു, മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീര്‍ മാസ്റ്റര്‍ , ജനറല്‍ സെക്രടറി ഷിഹാബ് മാസ്റ്റര്‍ , ട്രഷറര്‍ കെ.മുഹമ്മദലി എന്ന നാണി തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുത്തു. 

വിവാഹിതരായി

2010 നവംബർ 15, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

വിവാഹിതരായി
മോങ്ങം: മോങ്ങം മഹല്ല് കമ്മിറ്റി സെക്രടറി കരിമ്പിങ്ങല്‍ സി.കെ.മുഹമ്മദ് ബാപ്പു വിന്റെ മകന്‍ സുനീര്‍ഷായും ചീനിക്കല്‍ മന്നിതൊടി പോക്കര്‍ മകള്‍ ഫാത്തിമയും വിവാഹിതരായി. ഇന്നെലെ അറവങ്കര മെട്രോ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ നാട്ടിലെ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുത്തു.

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum