• Blockquote

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Duis non justo nec auge

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

സാംസ്‌കാരികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാംസ്‌കാരികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മോങ്ങം വിസ്മയ ക്ലബ്ബ് അവാര്‍ഡ് ദാനവും ഹരിത തൈ വിതരണവും നടന്നു.

2012 ജൂൺ 9, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

              മോങ്ങം : അവാര്‍ഡ് ദാനവും ഹരിത തൈ വിതരണവും നടന്നു. മോങ്ങം വിസ്മയ ക്ലബ്ബ് എസ് എസ് എല്‍ സി പ്ലസ്റ്റു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് അനുമോദനച്ചടങ്ങും അവാര്‍ഡ് ദാനവും നടത്തി. വിസ്മയ ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടി സി.കെ മുഹമ്മദലി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. മികച്ച വിജയം നേടിയവര്‍ക്കുള്ള അനുമോദന ക്ലാസ്സും അവാര്‍ഡ് ദാനവും റിട്ട: ഡി ഡി അബ്ദുല്‍ ഹമീദ് നിര്‍വഹിച്ചു. അലി അഷ്‌കര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍  ക്ലബ്ബ് സെക്രട്ടറി നൌഷാദ്  കെ.ടി സ്വാഗതം പറഞ്ഞു ആശംസകളര്‍പ്പിച്ച് കൊണ്ട് ബാസിത്ത് കെപി, അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് ട്രഷറര്‍ സമീഹുല്‍ഹഖ് നന്ദിയും പറഞ്ഞു. വേദിയില്‍ ഹരിത തൈ വിതരണവും കിഡ്നി ഫണ്ടിന്‍ ശേകരണ നോട്ടീസ് വിതരണവും നടന്നു. 

“നാളെക്കൊരു തണല്‍“ ഉല്‍ഘാടനം ചെയ്തു

2012 ജൂൺ 4, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)


     മോങ്ങം :ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന വ്യാപകമായി രണ്ടു ലക്ഷം വൃക്ഷതൈകള്‍ നട്ട് നടപ്പിലാക്കുന്ന “നാളെക്കൊരു തണല്‍“ പദ്ധതിയുടെ  മോങ്ങം സെക്ടര്‍ തല ഉല്‍ഘാടനം മോങ്ങം തടപ്പറമ്പ് ഉമ്മുല്‍ഖുറ ഇസ്ലാമിക് കോപ്ലക്സില്‍ വെച്ച് നടന്നു. എം.സി.മുഹമ്മദ് ഫൈസിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി അല്‍-ഇര്‍ഫാദ് ചീഫ് എഡിറ്റര്‍ പി.എം.കെ ഫൈസിയുടെ അദ്ധ്യക്ഷതയില്‍   ഉമ്മുല്‍ഖുറ ഇസ്ലാമിക് കോപ്ലക്സ് വൈസ് ചെയര്‍മാന്‍ ജമാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ വൃക്ഷ തൈ നട്ടുപിടിപ്പിച്ച് കൊണ്ട് ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു. എസ്.എസ്.എഫ് കൊണ്ടോട്ടി ഡിവിഷന്‍ കോഡിനേറ്റര്‍ ഷഫീഖ്, മോങ്ങം സെക്ടര്‍ ഭാരവാഹികളായ ഫഹദ് മുസ്ലിയാര്‍, തജ്‌മല്‍ ഹുസൈന്‍ മോങ്ങം യൂണിറ്റ് ഭാര്‍വാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. 

പാന്‍ മസാല നിരോധനം : സര്‍ക്കാറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംഘടനകള്‍

2012 മേയ് 30, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

        മോങ്ങം: പാന്‍ മസാല സം‌മ്പൂര്‍ണ്ണമായി നിരോധിച്ച സംസ്ഥാന സര്‍ക്കാറിന് മോങ്ങത്തെ വിവിധ സംഘടനകള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. മോങ്ങം യൂണിറ്റ് എസ്.എസ്.എഫ് നടത്തിയ അഭിവാദ്യ പ്രകടനത്തിന് മോങ്ങം സെക്ടര്‍ സെക്രടറി ഷബീര്‍, പ്രസിഡന്റ് മുസ്തഫ, എന്നിവര്‍ നേതൃത്വം നല്‍കി. എസ്.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനു അഭിനന്ദനമര്‍പ്പിച്ച് മോങ്ങത്ത് ഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പാന്‍ മസാല നിരോധന തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മോങ്ങം ദര്‍ശന ക്ലബ്ബ് പ്രസിഡന്റ് സി.കെ.ഫൈസല്‍ സെക്രടറി ഇന്‍‌ചാര്‍ജ് എം.യൂസുഫലി എന്നിവര്‍ അറിയിച്ചു. 
    പാന്‍ മസാല നിരോധിച്ച സാഹജര്യത്തില്‍   കേരളത്തില്‍ അവ ലഭ്യമല്ലാത്തതിനാല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ പാന്‍ മസാലകള്‍ അവരുടെ നാട്ടില്‍ നിന്നു കൊണ്ട് വന്ന് വില്‍ക്കാനും മറ്റും സാധ്യതയുള്ളതിനാല്‍ ഇവരെ ബോധവല്‍ക്കരിക്കുന്നതിനു അങ്ങാടിയില്‍ ഹിന്ദിയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.

മലര്‍വാടി ബാലസംഘം ബാലോത്സവം ആഘോഷിച്ചു

2012 മേയ് 3, വ്യാഴാഴ്‌ച 1 അഭിപ്രായ(ങ്ങള്‍)

    മോങ്ങം : മലര്‍വാടി ബാലസംഘം  കുട്ടികള്‍ക്കായി സംഘടിപ്പിച്ച ബാലോത്സവം 2012 യൂണിറ്റ് തല പരിപാടി കളിമുറ്റം ചെറുപുത്തൂര്‍ ഹോമിയോ ആശുപത്രി പരിസരത്ത് വെച്ച് നടന്നു. കിഡ്ഡീസ്, സബ്‌ജൂനിയര്‍ , ജൂനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ അരങ്ങേറിയത്. പുതുമയാര്‍ന്ന മത്സരങ്ങളാണ് സംഘാടകര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചത്. ഉന്തുന്ത്, ചാടിപ്പിടിക്കാം , അഴിഞ്ഞു മാറ്റം , പുഷ് പുള്‍ , കിക്ക് ഔട്ട് തുടങ്ങിയ വിവിധയിനം മത്സരങ്ങള്‍ അരങ്ങേറി. 
   മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം പ്രോഗ്രാം കണ്‍‌വീനര്‍ അബ്ദുല്‍ റഷീദ് മൌലവിയും അസിസ്റ്റന്റ് കണ്‍‌വീനര്‍ അമീന്‍ ഹസ്സനും ചേര്‍ന്ന് നിര്‍വഹിച്ചു. രാവിലെ നടന്ന ചടങ്ങില്‍ നൌഷാദ് എം സി കുട്ടികളുമായി സംവദിച്ചു. ഒരുമിക്കാം ഒത്തു കളിക്കാം എന്ന തലക്കെട്ടില്‍ നടക്കുന്ന ബാലോത്സവത്തിന്റെ ഏരിയാ തല പരിപാടി കളിമുറ്റം കൊണ്ടോട്ടിയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.



വയറിങ്ങ് - പ്ലംമ്പിങ്ങ് വര്‍ക്കേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ : ഓട്ടോറിക്ഷ നല്‍കി

2012 ഏപ്രിൽ 28, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

       മോങ്ങം : വയറിങ്ങ് - പ്ലംമ്പിങ്ങ് വര്‍ക്കേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നിര്‍ദ്ധനരായ കുടുംബത്തിന് നിത്യ ചിലവ് കണ്ടെത്തുന്നതിന്നായി ഓട്ടോറിക്ഷ സമ്മാനിച്ചു. അകാലത്തില്‍ മരണമടഞ്ഞ വയറിങ്ങ് തൊഴിലാളിയുടെ നിര്‍ദ്ധനരായ കുടുംബത്തിന് മോങ്ങം വയറിങ്ങ് പ്ലമ്പിങ്ങ് അസോസിയേഷന്‍ വാങ്ങിക്കൊടുത്ത ഓട്ടോറിക്ഷയുടെ താക്കോല്‍ ദാനം മോങ്ങത്തെ വയറിങ്ങ് കാരണവര്‍ നൊട്ടത്ത് മുഹമ്മദ് നിര്‍വഹിച്ചു.  ചെറി കെ. സോളാര്‍ സ്വാഗതം ആശംസിച്ച  യോഗത്തില്‍ മുഹമ്മദ് എന്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് ബാവ, സമീര്‍, കുടുക്കന്‍ മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. കുഞ്ഞാണി നന്ദിയും പറഞ്ഞു.

കാഴ്ച്ച നഷ്ടപെടുന്ന വിദ്ധ്യാര്‍ത്ഥിനിക്ക് ചികിത്സാ സഹായം തേടുന്നു

2012 ഏപ്രിൽ 21, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

            മോങ്ങം: കണ്ണിന്റെ കാഴ്ച്ച കുറഞ്ഞ് കൊണ്ടിരിക്കുന്ന സ്കൂള്‍ വിദ്ധ്യാര്‍ത്ഥിനി ചികിത്സാ സഹായം തേടുന്നു. മോങ്ങം കുയിലം കുന്നില്‍ താമസിക്കുന്ന പി.കദീജയാണ് തന്റെ പതിമൂന്ന് വയ്സ്സ്കാരിയായ മകള്‍ക്ക് മുന്നിലെ ഇരുട്ട് മാറ്റാന്‍ ചികിത്സക്ക് ഭീമമായ തുക കണ്ടെത്താന്‍ വകയില്ലാതെ വിധിക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്നത്. ഭര്‍ത്താവിന്റെ സംരക്ഷണമില്ലാത്തതിനാല്‍ വീടുകളിലും മറ്റും  കൂലിവേല ചെയ്തും ഉദാരമനസ്കരുടെ സഹായത്താലും തനിക്കും കുഞ്ഞുങ്ങള്‍ക്കും അന്നാന്നത്തെ നിത്യവൃത്തിക്ക് വഴി കണ്ടെത്താന്‍ നെട്ടോട്ടമോടുന്നതിനിടക്കാണ് തന്റെ രണ്ടാമത്തെ മകളും മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്ധ്യാര്‍ത്ഥിനിയുമായ ജുവൈരിയയുടെ ഇടത് കണ്ണിന്റെ കാഴ്ച്ച അല്‍‌പ്പാല്‍പ്പം കുറഞ്ഞ് വരുന്നതായി കദീജയുടെ ശ്രദ്ധയില്‍ പെട്ടത്. 
      സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ തൊട്ടടുത്ത ആശുപത്രികളിലും പരിസരങ്ങളില്‍ നടന്ന സൌജന്യ നേത്ര പരിശോധനാ ക്യാമ്പുകളിലും അവസാനം കോഴിക്കോട് മെഡിക്കള്‍ കോളേജിലും കാണിച്ചെങ്കിലും അസുഖത്തിന് യാതൊരു കുറവും കണ്ടില്ലന്നു മാത്രമല്ല ദിനേനെയെന്നോണം കാഴ്ച്ച കുറഞ്ഞ് വന്ന് കുട്ടിക്ക് സ്കൂളില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തി. മധുര കണ്ണാശുപത്രിയില്‍ കൊണ്ട് പോകണമെന്ന നിര്‍ദേശമാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചത്. സാമ്പത്തിക പ്രയാസം കാരണവും മധുരയില്‍ പോകാനുള്ള പ്രയാസത്താലും അങ്കമാലി കണ്ണാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയപ്പോള്‍ അടിയന്തിരമായി ഓപ്പറേഷന്‍ നടത്തണമെന്നും ഇല്ലങ്കില്‍ കണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടപെടും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഓപ്പറേഷന് ഏതാണ്ട് ഒന്നര ലക്ഷത്തിലധികം രൂപ ചിലവ് വരുമെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്.
     കുയിലം കുന്നിന്റെ നെറുകയില്‍ ചെങ്കുത്തായ സ്ഥലത്ത് അഞ്ച് സെന്റില്‍ രണ്ട് മുറി വീട് മാത്രമുള്ള കദീജക്ക് മകളുടെ ചികിത്സക്ക് നാട്ടുകാരുടെയും ഉദാരമനസ്കരുടെയും മുന്നില്‍ കൈ നീട്ടുകയല്ലാതെ വേറെ വഴിയില്ല. ജുവൈരിയ്യ പഠിക്കുന്ന മൊറയൂര്‍ സ്കൂളിലെ സഹപാഠികളും അദ്ധ്യാപകരും 15200 രൂപ സമാഹരിച്ച് കൊടുത്തിട്ടുണ്ട്. ജുവൈരിയ എന്ന നമ്മുടെ സഹോദരിയുടെ ഇരുട്ട് പരന്ന കണ്ണുകള്‍ക്ക് വെളിച്ചമേകാന്‍ നമ്മുടെ എല്ലാ കഴിവിന്റെ പരമാവധി സഹായങ്ങള്‍ എത്തിച്ച് കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊതു പ്രവര്‍ത്തകനായ സോളാര്‍ ചെറിയുടെയും കദീജ ദിവസ കൂലിക്ക് തൂപ്പ് ജോലി ചെയ്യുന്ന മോങ്ങം അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ പരമേശ്വരന്റെയും നേതൃത്വത്തില്‍ ചെറിയ ശ്രമം ആരംഭിച്ചിട്ടുണ്ട്. സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സോളാര്‍ ചെറി (9846915030), പരമേശ്വരന്‍ (9946351306) എന്ന നമ്പരിലോ ബന്ധപെടേണ്ടതാണ്.

ദര്‍ശന ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ് ഷാക്കിറിന് സ്വീകരണം നല്‍കി.

2012 ഏപ്രിൽ 20, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

    ജിദ്ദ: ഉം‌റ നിര്‍വ്വഹിക്കുന്നതിനായി സൌദിയിലെത്തിയ മോങ്ങം  ദര്‍ശന ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ് കെ എം ഷാക്കിറിനും ക്ലബ്ബിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ ചേങ്ങോടന്‍ ശിഹാബ് ബാബുവിനും ദര്‍ശന ഗള്‍ഫ് കൊര്‍ഡിനേഷന്‍ ജിദ്ദ കമ്മിറ്റിയുടെ കീഴില്‍ സ്വീകരണം നല്‍കി. വ്യാഴാഴ്ച റുവൈസില്‍ ദര്‍ശന ക്ലബ്ബ് ആസ്ഥാനത്ത് വെച്ച് നടന്ന സ്വീകരണ യോഗം കമ്മിറ്റി പ്രസിഡന്റ് ബി ബഷീര്‍ ബാബുവിന്റെ അദ്ദ്യക്ഷതയില്‍ “എന്റെ മോങ്ങം“ ചീഫ് എഡിറ്റര്‍  സി ടി അലവികുട്ടി ഉല്‍ഘാടനം ചെയ്തു.    
   സി.കെ.പി അബ്ദുനാസര്‍, ശാജഹാന്‍ .കെ, അഷ്‌റഫ് പനപ്പടി, സി.കെ.മുസ്തഫ, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ച ഷാക്കിര്‍ ഇരുപത്തി അഞ്ച് വര്‍ഷം മുമ്പ്  രൂപീകരിച്ച ദര്‍ശന ക്ലബ്ബ് ഇന്നും മോങ്ങത്തിന്റെ കലാ കായിക സാംസ്കാരിക സേവന മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്നും, ദര്‍ശന പഴയ പ്രവര്‍ത്തകര്‍ തിരക്ക് പിടിച്ച ഈ പ്രവാസ ജീവിതത്തിനിടയിലും ഇവിടെ ഇങ്ങിനെ ഒരു കമ്മിറ്റി ഉണ്ടാക്കി പ്രവര്‍ത്തകന്‍‌മാരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും പറഞ്ഞ അദ്ധേഹം മോങ്ങത്തിന്റെ ചരിത്രത്തില്‍ ഇത് ദര്‍ശനക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കൂട്ടി ച്ചേര്‍ത്തു. സി.ശിഹാബ് ബാബുവും സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു. 
     ജോയിന്റ് സെക്രടറി സി ഉമ്മര്‍ കൂനേങ്ങല്‍ സ്വാഗതവും സ്പോര്‍ട്സ് കണ്‍‌വീനര്‍ സി.കെ.സമദ് നന്ദിയും പറഞ്ഞു. ഉം‌റ നിര്‍വ്വഹിക്കാനായി യു.എ.യിയില്‍ നിന്ന് വന്ന ദര്‍ശന യു.എ.ഇ കോഡിനേഷന്‍ കമ്മിറ്റി സെക്രടറി കെ.മുഹമ്മദ് ശരീഫ് എന്ന ഇണ്ണിക്കയും സ്വീകരണത്തിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവിചാരിതമായി യാത്ര വൈകിയതിനാല്‍ യോഗത്തിനെത്താന്‍ സാധിച്ചില്ല.   

ദര്‍ശന ക്ലബ്ബ് പനാല്‍റ്റി ഷൂട്ടൌട്ട് സംഘടിപ്പിച്ചു

2012 ഏപ്രിൽ 17, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)

         മോങ്ങം: ദര്‍ശന ക്ലബ്ബ് വിഷു ദിനത്തോടനുബന്ധിച്ച് മോങ്ങം അങ്ങാടിയില്‍ പെനാല്‍റ്റി ഷൂട്ടൌട്ട് മത്സരം സംഘടിപ്പിച്ചു. ആവേശ‌കരമായ മല്‍‌സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.   ഓരോര്‍ത്തര്‍ക്കും മൂന്ന് വീതം പെനാല്‍റ്റി കിക്ക് അനുവധിച്ചിരുന്നുവെങ്കിലും മോങ്ങത്തിന്റെ കരുത്തനായ ഗോള്‍ കീപ്പര്‍ പി.കുഞ്ഞാലി ജാഗ്രതയോടെ ഗോള്‍ വലയത്തിന്റെ കാവല്‍ക്കാരനായപ്പോള്‍ ആര്‍ക്കും തന്നെ മൂന്ന് ഗോള്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ല. 
     തുടര്‍ന്ന് രണ്ട് വീതം ഗോള്‍ സ്കോര്‍ ചെയ്ത ഏഴ് പേരില്‍ നിന്ന് ഫൈനല്‍ റൌണ്ടില്‍ എത്തിയത് രണ്ട് പേര്‍ മാത്രം ഇന്ത്യന്‍ ആര്‍മി കൂനേങ്ങല്‍ അബ്ദു റഷീദും  ചാളക്കണ്ടി ജാഫറും. ഫൈനലില്‍ അനുവധിച്ച രണ്ട് കിക്കും ഗോളാക്കി  ഇന്ത്യന്‍ ആര്‍മി റഷീദ് കൂനേങ്ങല്‍ ഒന്നാമതെത്തി. ഒരു ഗോള്‍ സ്കോര്‍ ചെയ്ത് ജാഫര്‍ രണ്ടമതെത്തി. വിജയികള്‍ക്ക് സി മുഹമ്മദ് കുട്ടി കൂനേങ്ങലും ബി മുഹമ്മദലിയും ട്രോഫികള്‍ വതരണം ചെയ്തു. എന്റെ മോങ്ങം ന്യൂസ് ബോക്സ്, തോഷിബാ ഇലക്ട്രോണിക്സ്, സി ഡി റോം, ന്യൂ സഫാരി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

മോങ്ങം എ എം യു പി സ്കൂളിന്റെ എണ്‍പത്തിയേഴാം വാര്‍ഷികം ആഘോഷിച്ചു

2012 ഏപ്രിൽ 16, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

                 മോങ്ങം : മോങ്ങം എ എം യു പി സ്കൂളിന്റെ എണ്‍പത്തിയേഴാം വാര്‍ഷികവും എം ഐ ടി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഒമ്പതാം വാര്‍ഷികവും അതിവിപുലമായി ആഘോഷിച്ചു. വാര്‍ഷിക ഉദ്ഘാടനം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ മുഹമ്മദ് നിര്‍വഹിച്ചു. പരിപാടിയില്‍ മലയാളം ടെലിഫിലിം ഹാസ്യനടന്‍ സിദ്ധീഖ് കൊടിയത്തൂര്‍ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് സി. ഹംസ അദ്ധ്യക്ഷത വഹിച്ചു. അഞ്ചാം വാര്‍ഡ് മെമ്പര്‍ ബി. കുഞ്ഞുട്ടി, റഫീഖ് മാസ്റ്റര്‍ , റഷീദ് മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്കൂള്‍ മാഗസിന്റെ പ്രകാശനം സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി വി. കുഞ്ഞിമാന്‍ നവാസ് ഹുസൈന് നല്‍കി പ്രകാശനം ചെയ്തു. ഈ അടുത്ത കാലത്ത് സ്കൂളില്‍ നിന്നും മലമ്പുഴയിലേക്ക് പോയ വിനോദയാത്രയെക്കുറിച്ച് കുട്ടികളുടെ യാത്രാവിവരണത്തെക്കുറിച്ചുള്ള പുസ്തക പ്രകാശനവും  ഇതില്‍ ഏറ്റവും നന്നായി യാത്രാ വിവരണം നല്‍കിയ കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും  വേദിയില്‍ നടന്നു. ഹെഡ് മിസ്ട്രസ് വത്സല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിപിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കരോക്കെ ഗാനമേളയും ശേഷം ടെലിഫിലിം ഹാസ്യതാരം സിദ്ധീഖ് കൊടിയത്തൂര്‍ ജനഹ്രിദയങ്ങളില്‍ ഇടം പിടിച്ച തന്റെ ഹാസ്യ രംഗങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിച്ച് കൊണ്ട് കുട്ടികളെ കയ്യിലെടുത്തു. 
    വൈകുണേരം 7 മണിയോടുകൂടി എം ഐ ടി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഏഴാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണുമായി ആമിന ടീച്ചര്‍ ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍ പി ടി എ പ്രസിഡന്റ് സി.ഹംസ   അദ്ധ്യക്ഷ പഥം അലങ്കരിച്ചു. പരിപാടിക്ക് ആശംസകളര്‍പ്പിച്ച് കൊണ്ട് മുഹമ്മദലി ഹാജിയും മോങ്ങം എ എം യു പി സ്കൂള്‍ എച്ച് എം വത്സല ടീച്ചര്‍ , ദേവകി ടീച്ചര്‍ , റഫീഖ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സുലൈഖ ടീച്ചര്‍ സ്വാഗതവും റജിത നന്ദിയും പറാഞ്ഞു. പിഞ്ചോമനകളുടെ കലാവിരുന്ന് ഏറെ ആസ്വാദകരമായിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ ആസ്വദിക്കുന്നതിന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ എത്തിയിരുന്നു.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

2012 ഏപ്രിൽ 1, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

      മോങ്ങം : ഭക്ഷ്യ സുരക്ഷാ ഗുണനിലവാരങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മോങ്ങം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തെക്കുറിച്ച് വ്യാപാരികളിലും ജനങ്ങളിലും അവബോധം സ്രിഷ്ടിക്കുന്നതിന്ന് വേണ്ടി ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തി. മോങ്ങം ഒരുമ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ക്ലാ‍സ്സ് സംഘടിക്കപ്പെട്ടത്. ഭക്ഷ്യ വസ്തുക്കളെക്കുറിച്ചുള്ള നിലവിലുള്ള നിയമങ്ങളെല്ലാം ഏകീകരിക്കുന്നതിനും ഏവര്‍ക്കും സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുന്നതിന്നും വേണ്ടി കേന്ദ്ര ഗവണ്മെന്റ് നിലവിലുള മായം ചേര്‍ക്കല്‍ നിരോധന നിയമം സംഗ്രമായി പരിഷ്കരിക്കുകയും പുതിയ ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം 2006 ല്‍ രാജ്യമൊട്ടാകെ നടപ്പിലാക്കുകയുമുണ്ടായി. ഇതോടനുബന്ധിച്ച് ഭക്ഷ്യ  വസ്തുക്കളുടെ ഉല്പാദനം സംഭരണം വിതരണം എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടിയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി  ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തിയത്. ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ ജനാര്‍ദ്ധനന്‍ ക്ലാസെടുത്തു.

ലഹരി മുക്ത മോങ്ങം: ബോധവല്‍ക്കരണ ബോര്‍ഡ് നശിപ്പിച്ചു

2012 മാർച്ച് 21, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

       മോങ്ങം : ലഹരി വിരുദ്ധ കൂട്ടായ്മ താഴെ മോങ്ങത്ത് സ്ഥാപിച്ച ലഹരി മുക്ത മോങ്ങം എന്ന ബോധവല്‍ക്കര ഫ്ലെക്സ് ബോര്‍ഡ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു.  സംഭവത്തില്‍ താഴേമോങ്ങത്ത് ചേര്‍ന്ന സംയുക്ത യോഗം ശക്തമായി പ്രതിഷേധിച്ചു. നാടിന്റെ മക്കള്‍ക്ക് സദാചാര മൂല്യങ്ങള്‍ നുകര്‍ന്ന് നല്‍കുന്ന ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും  നശിപ്പിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചവര്‍തന്നെ എത്രയും പെട്ടന്ന് പുനസ്ഥാപിക്കണമെന്നും യോഗം താഴ്മയോടെ അപേക്ഷിച്ചു. പ്രതിഷേധ യോഗത്തിന്റെ ഉല്‍ഘാടന കര്‍മം മോങ്ങം മഹല്ല് ഖാദി അഹമ്മദ്കുട്ടി ബാഖവി നിര്‍വഹിച്ചു. സൈനുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ച പരിപാടിയില്‍ ഇബ്‌റാഹിം സഖാഫി കോട്ടൂര്‍ , അഹമ്മദ് കുട്ടി മദനി എന്നിവര്‍ സംസാരിച്ചു. ശിഹാബ് മഹ്മൂദ് നന്ദിയും പറഞ്ഞു. 
     എല്ലാ പ്രസ്ഥാനങ്ങും കൈകോര്‍ത്ത് പിടിച്ച് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ മോങ്ങത്ത് ഊര്‍ജ്ജിതമാ‍യി നടന്നു വരുന്നു. വീടുകളില്‍ ചെന്ന് ബോധവല്‍ക്കരണം നടത്തിയും കടകളില്‍ ലഹരി വില്‍ക്കുന്നതിനെതിരെ കര്‍ശനമായി ലഖുലേഖ വിതരണം ചെയ്തുമാണ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.  

സൌഹൃദ കൂട്ടായ്മയായി ദര്‍ശന ഇസ്തിറാഹ സംഗമം നടത്തി

2012 മാർച്ച് 17, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

          ജിദ്ദ: പ്രവാസത്തിന്റെ പിരി മുറുക്കത്തിന് ആശ്വാസമേകാന്‍ ദര്‍ശന ക്ലബ്ബ് ജിദ്ദ കോ-ഓഡിനേഷന്‍ കമ്മിറ്റി ഇസ്തിറാഹ സംഗമം സംഘടിപ്പിച്ചു. ജിദ്ദ അല്‍ വലീദി  ഇസ്തിറാഹയില്‍ വ്യാഴാഴ്ച്ച രാത്രി പത്ത് മണിക്ക് ആരംഭിച്ച സംഗമം പുലര്‍ച്ച മൂന്ന് മണി വരെ നീണ്ട് നിന്നു. മോങ്ങം ദര്‍ശന കുടുംബത്തിലെ അംഗങ്ങള്‍ സൌഹൃദ കൂട്ടായ്മ നിലനിര്‍ത്താനായി സംഘടിപ്പിക്കുന്ന മൂന്നാമത് ഇസ്തിറാഹ സംഗമത്തില്‍ സി.കെ.കുട്ട്യാപ്പു മുഖ്യാതിഥിയായിരുന്നു. ദര്‍ശന ക്ലബ്ബ് നടത്തുന്ന കായിക വിനോദത്തോടൊപ്പം പ്രവാസത്തിന്റെ വിരസതയകറ്റുന്നതും സൌഹൃദ കൂട്ടായ്മയുടെ ഇഴകള്‍ നൈതെടുക്കുന്നതുമാണ്. 
    വിശാലമായ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ പഴയ അടവും തടവും പുറത്തെടുത്ത് നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ബി.ബഷീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ റുവൈസ് സെവന്‍സിനെ ചേങ്ങോടന്‍ കബീറിന്റെ നേതൃത്വത്തില്‍ അണി നിരന്ന ബവാദി സ്റ്റാര്‍സ് 4-3ന് പരാജയപെടുത്തി കളിയില്‍ ജേതാക്കളായി. മുന്‍ കഴിഞ്ഞ രണ്ട് സംഗമത്തിലും കളികളത്തിലെ നിറ സാനിദ്ധ്യങ്ങളായിരുന്ന ബി.നാണി, ഗഫൂര്‍ വാളപ്ര, ഉമ്മര്‍ കൂനേങ്ങല്‍ എന്നിവര്‍ നാട്ടിലായതിനാല്‍ അവരുടെ അഭാവം കളിയില്‍ മുഴച്ച് നിന്നു. സ്പോര്‍ട്സ് കണ്‍‌വീനര്‍ സമദ് സി.കെ.പി.മത്സരം നിയന്ത്രിച്ചു.  
      സംഗമത്തിന് സമാപനം കുറിച്ച് നടന്ന “ഇറച്ചിയും പൂളയും“ തീറ്റ മത്സരത്തില്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചപെട്ട പ്രകടനം കാഴ്ച്ചവെച്ചു. നസീറ ബഷീര്‍,ജുബി മുത്തു,മാളു നാസര്‍, സുനീറ അഷ്‌റഫ് എന്നിവര്‍ ഭക്ഷണമൊരുക്കി സംഗമത്തിന്റെ ഭാഗമായി. ദര്‍ശന ജിദ്ദ കമ്മിറ്റി സെക്രടറി ഷാജഹാനും വൈസ് പ്രസിഡന്റ് സി.ടി.അലവി കുട്ടിയും പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.   

കലാജാഥക്ക് സ്വീകരണം നല്‍കി

0 അഭിപ്രായ(ങ്ങള്‍)

       മോങ്ങം: സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യവും മലപ്പുറം ജില്ലാ ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച  അരോഗ്യ സന്ദേശ പ്രചരണ കലാജാഥക്ക് മോങ്ങത്ത് ദര്‍ശന ക്ലബ്ബ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. മാര്‍ച്ച് 13 ന് വെളിയംകോട്ടു നിന്ന് ആരംഭിച്ച  ജാഥ വെളിയംകോട്, പൊന്നാനി, കുറ്റിപ്പുറം, വളാഞ്ചേരി, പുത്തനത്തണി, തിരൂര്‍ , വൈലത്തൂര്‍ , താനൂര്‍, താന്നാളൂര്‍, പരപ്പനങ്ങാടി, ചെമ്മാട്, തിരൂരങ്ങാടി, വേങ്ങര, ഒതുക്കുങ്ങല്‍, കോട്ടക്കല്‍, മലപ്പുറം , കൂട്ടിലങ്ങാടി, മങ്കട, ആനക്കയം , മഞ്ചേരി, പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ പ്രചരണം പൂര്‍ത്തിയാക്കിയാണ് മോങ്ങത്തെത്തിയത്. മൊറയൂര്‍ , കൊണ്ടോട്ടി, പുളിക്കല്‍ ഭാഗങ്ങളില്‍ പര്യടനം നടത്തി ഇന്ന് കൊണ്ടോട്ടിയില്‍ ജാഥ സമാപിക്കും. 
       നവജാതശിശുക്കളിലെ പ്രതിരോധകുത്തിവെപ്പ് പ്രോത്‌സാഹനവും പെന്റാവാലന്റ് വാക്‌സിനെ സംബന്ധിച്ച് ജനങ്ങളില്‍ അവബോധവും ലക്ഷ്യമിട്ടാണ്  തെരുവു നാടകമടക്കമുളള കലാജാഥ നടത്തിയത്. വന്ദന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് തവനൂരിന്റെ പ്രവര്‍ത്തകരാണ് കലാസംഘത്തിന് നേത്രുത്വം നല്‍കുന്നത്. കെ.മണികണ്ഡന്‍ ,  മണികണ്ഡന്‍ എ.പി,  മണികണ്ഡന്‍  ഐ.ടി, മണി കുറുമായി, അനില്‍, ശിവദാസന്‍ , മനോജ്, ശബരി, ശെഫീഖ് എന്നിവരാണ്  ജാഥ അംഗങ്ങള്‍. രസകരമായ കലകള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഈ  ജാഥ കടന്നു പോയത്. മോങ്ങത്ത് വെച്ച്   ജാഥക്ക് ദര്‍ശന ക്ലബ്ബ് നല്‍കിയ സ്വീകരണത്തിന് ഉമ്മര്‍ സി കൂനേങ്ങലും യൂസുഫ് ലിബാസ് തുടങ്ങിയവര്‍ നേത്രുത്വം നല്‍കി. 

അംഗന്‍‌വാടി കലോത്സവം ആരംഭിച്ചു

2012 മാർച്ച് 16, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

     അറവങ്കര: പൂക്കോട്ടൂര്‍ പഞ്ചായത്ത് അംഗന്‍‌വാടി കലോത്സവം ആരംഭിച്ചു. അറവങ്കര ഗവണ്മെന്റ് യു പി സ്കൂള്‍ അങ്കണത്തില്‍ വെച്ച് അരങ്ങേറിയ കലോത്സവത്തിന്റെ ഉല്‍ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എ സലാം നിര്‍വഹിച്ചു. ഉല്‍ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാരും പൌര പ്രമുഖരും സന്നിഹിതരായിരുന്നു. പഞ്ചായത്തിലെ നാല്പതോളം അംഗന്‍‌വാടികളില്‍ നിന്നുള്ള മൂന്ന് ദിവസങ്ങളിലായി നീണ്ട് നില്‍ക്കുന്ന കലോത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിക്കും. ആദ്യ ദിവസമയ വെള്ളിയാഴ്ച്ച അറവങ്കര ഗവണ്മെന്റ് യു.പി സ്കൂളിലും രണ്ടാം ദിവസവും മൂന്നാം ദിവസവുമായി പഞ്ചായത്ത് അങ്കണത്തില്‍ വെച്ചും പരിപടികള്‍ അരങ്ങേറും. 
   കലോത്സവം വീക്ഷിക്കുവാന്‍ വന്‍ ജനാവലിയാണ് ഇന്നലെ അറവങ്കര ഗവണ്മെന്റ് യു.പി സ്കൂളില്‍ എത്തിച്ചേര്‍ന്നത്. അംഗനവാടി ടീച്ചര്‍മാര്‍ മാസങ്ങള്‍ നീണ്ട പരിശീലന നല്‍കിയതിനാല്‍ നാലു വയസ്സിന് താഴെയുള്ളവരാണങ്കിലും കുട്ടികള്‍ നല്ല നിലവാരത്തിലുള്ള കലാ പരിപാടികളാണ് അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ദേയമാണ്.

മോങ്ങം എല്‍ഡേഴ്സ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

2012 മാർച്ച് 13, ചൊവ്വാഴ്ച 1 അഭിപ്രായ(ങ്ങള്‍)

         മോങ്ങം: മോങ്ങത്തെ മുതിര്‍ന്ന മുതിര്‍ന്ന പൌരന്‍മാര്‍ രൂപീകരിച്ച സംഘടനക്ക് അന്തിമ രൂപമായി. കഴിഞ്ഞ ദിവസം ചേര്‍ന്ന അഡ്ഹോക്ക് കമ്മിറ്റി യോഗം ചേര്‍ന്ന്  സംഘടനയുടെ പേരും ഭരണഘടന എന്നിവ ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞക്കുകയും ചെയ്തു. സംഘടനക്ക് “മോങ്ങം എല്‍ഡേഴ്സ് ക്ലബ്ബ്” എന്നാണ് പേര് നല്‍കിയിട്ടുള്ളത്. പുതിയ ഭാരവാഹികളായി കോടിതൊടിക ഹമീദിനെ പ്രസിഡന്റായും ജനറല്‍ സെക്രടറിയായി സി.കെ.ബാപ്പുട്ടിയെയും വര്‍ക്കിങ്ങ് ജനറല്‍ സെക്രടറിയായി സി.മുഹമ്മദ് മദനിയെയും തിരഞ്ഞെടുത്തു. എം.സി.കെ ബീരാന്‍ , ഇ. കാവുട്ടി, പ്രൊഫസര്‍ ബി.മുഹമ്മദ്, മുഹമ്മദ് കുട്ടി  കൂനേങ്ങല്‍, ബി.കുഞ്ഞുട്ടി, എന്നിവരാണ് മറ്റു ഭാരവാഹികള്‍. യോഗത്തില്‍ സി.മുഹമ്മദ് മദനി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ മുഹമ്മദ് സ്വാഗതവും സി.മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. 

വിസ്മയ ക്ലബ്ബിന് പുതിയ ഭാരവാഹികള്‍

2012 മാർച്ച് 12, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

         മോങ്ങം : വിസ്മയ ക്ലബ്ബിന്റെ പ്രസിഡന്റായി  വിസ്മയ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാര്‍ച്ച് 11ന്  ഞായറാഴ്ച്ച ക്ലബ്ബ് ഓഫീസില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് 2012 - 2013 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് വി.ടി അനീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗതവും റിപ്പോര്‍ട്ട് അവതരണവും മുന്‍ സെക്രട്ടറി അന്‍സാര്‍ സി.കെ നിര്‍വഹിച്ചു. മന്‍സൂര്‍ കുറുങ്ങാടന്റെ നന്ദിയും പറഞ്ഞു. 
   തുടര്‍ന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി അലി ആഷിഖ് പ്രസിഡന്റ്, നൌഷാദ് കെ.ടി സെക്രട്ടറി, സമീഹുല്‍ഹഖ് ട്രഷറര്‍, അമര്‍ അഫീഫ് വൈസ് പ്രസിഡന്റ്, ഫൈസല്‍ സി.കെ ജോയിന്റ് സെക്രട്ടറി, രാഖേഷ് പി ആര്‍ട്സ് കണ്‍‌വീനര്‍ , അഷ്‌റഫ് കെ സ്പോര്‍ട്സ് കണ്‍‌വീനറായും ബാലസംഘം കണ്‍‌വീനറായി അലി അക്‍ബര്‍.പിയെയും യോഗം തിരഞ്ഞെടുത്തു.

ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു

2012 മാർച്ച് 5, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

                വള്ളുവമ്പ്രം: അത്താണിക്കല്‍ കാരുണ്യ കേന്ദ്രം പാലിയേറ്റീവ് ക്ലിനിക്കിന്റെ കീഴില്‍ 40 വൃക്ക രോഗികള്‍ക്കുള്ള പ്രതിമാസ ഡയാലിസിസ് കിറ്റുകളുടെ വിതരണം നടന്നു. വാര്‍ഡ് അംഗങ്ങളായ നാലകത്ത് അസൈന്‍, സെയ്തലവി, സന്ദീപ്കൃഷ്ണന്‍, യു. ഷൈജു, ജംഷീന്‍ സി, എന്‍.പി. അബുഹാജി, ഇ.കെ. ദാമോദരന്‍, ഫഹദ്, മൊയ്തീന്‍കുട്ടി, പ്രൊഫ. എം. മൊയ്തീന്‍കുട്ടി, പി. അലിഅഷ്‌റഫ്, എം. മുഹമ്മദലി, ഹംസ, സി. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

അന്‍‌വാറില്‍ ക്ലബ്ബുകള്‍ രൂപീകരിച്ചു

0 അഭിപ്രായ(ങ്ങള്‍)

            മോങ്ങം : അന്‍‌വാറുല്‍ ഇസ്ലാം വിമന്‍സ് അറബിക് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റ് ആര്‍ ആര്‍ സി, പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലബ്ബുകള്‍ രൂപീകരിച്ചു. പ്രിന്‍സിപ്പല്‍ ആമിന അന്‍‌വാരിയ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ഡോക്ടര്‍ അബ്ദുല്‍ ഖാദര്‍ കോയ തങ്ങള്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ ഡോ. ആബിദ് അരീക്കോട് ക്ലാസെടുത്തു. ഡോ. റം‌ലത്ത്, സി.കെ ഫസീന, മുഹ്‌സിന എന്നിവര്‍ പ്രസംഗിച്ചു.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു.

0 അഭിപ്രായ(ങ്ങള്‍)


  മൊറയൂര്‍: മൊറയൂര്‍ വി.എച്ച്.എം.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 63 സൈക്കിളുകളുടെ വിതരണം പി.ഉബൈദുല്ല എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി.സക്കീന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം മാളുമ്മ, പി.ടി.എ. പ്രസിഡണ്ട് ചെമ്പന്‍ അലവിക്കുട്ടി, പ്രിന്‍സിപ്പാള്‍   ബെന്നി പോള്‍ സൂരജ്, ഹെഡ്മിസ്ട്രസ് പി.ബര്‍ണാഡ് മറിയ പ്രസംഗിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം നേടിയ വി.പി.മന്‍സിയയെ ചടങ്ങില്‍ ആദരിച്ചു. 

ഐ.ടി ദുരന്തങ്ങള്‍ക്ക് നേര്‍ കണ്ണാടിയായ് ഹംസ അഞ്ച് മുക്കിലിന്റെ ക്ലാസ് ശ്രദ്ധേയമായി

2012 ഫെബ്രുവരി 28, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)

               മോങ്ങം: മൊബൈല്‍ ഫോണും ടിവി ചാനലുകളും ഇന്റര്‍നെറ്റ് എന്നിവയുടെ  ദുരുപയോഗങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ വര്‍ദ്ധിച്ച് വരുന്നതായി ബ്രിട്ക്കോ ആന്റ് ബ്രിട്ക്കോ കമ്പനിയുടെ ചെയര്‍മാനും പ്രശ്സ്ത ഐ.ടി അവതാരകനുമായ ഹംസ അഞ്ചുമുക്ക് പറഞ്ഞു. ചെറുപുത്തൂര്‍ എല്‍ പി സ്കൂളില്‍ നടന്ന ഐ.ടി മേഖലയിലെ ദുരുപയോഗങ്ങളും ദുരന്തങ്ങളേയും കുറിച്ച് നടന്ന പഠന ക്ലാസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജോലിയും  നല്ല വരുമാനവും ഉള്ളവരാണ് മൊബൈല്‍ ഫോണ്‍ കൊണ്ട് നടക്കേണ്ടതെന്നും ഒരു രൂപ പോലും വരുമാനമില്ലാത്ത സ്കൂള്‍ കോളേജ് വിദ്ധ്യാര്‍ത്ഥികള്‍ ജോലിക്ക് പോകാത്ത ഭാര്യമാര്‍ തുടങ്ങിയവരൊന്നും മൊബൈല്‍ ഫോണ്‍ കൊണ്ട് നടക്കേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. മൊബൈലിന്റെ ദുരുപയോഗം കൊണ്ട് നാശം വിതച്ചവരുടെ പച്ചയായ അനുഭവങ്ങള്‍ അദ്ദേഹം ക്ലാസ്സില്‍ വിവരിച്ചപ്പോള്‍ കയ്യിലിക്കുന്ന “ജീവിതം തകര്‍ക്കുന്ന” അണുബോംബിന്റെ ശക്തിയോര്‍ത്ത് സദസ്സ് അക്ഷരാര്‍ത്ഥല്‍ സ്തബ്ദരായി
     ഇന്റര്‍നെറ്റും ടിവി ചാനലുകളും മൊബൈല്‍ ഫോണും ഉപയോഗിക്കുന്ന കുട്ടികളില്‍  തീര്‍ച്ചയായും രക്ഷിതാക്കളുടെ നല്ല ശ്രദ്ധ വേണമെന്നും ആധുനിക കാലഘട്ടത്തില്‍ ഇതൊക്കെ അഭിവാജ്യ ഘടകമയതിനാല്‍ നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ എല്ലാവരും ശീലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുപുത്തൂര്‍ എല്‍ പി സ്കൂളില്‍ വെച്ച് നടന്ന പരിപാടി പുല്‍‌പറ്റ പഞ്ചാ‍യത്ത് പ്രസിഡന്റ് പി.സി.അബ്ദുറഹിമാന്‍ ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ് എന്‍ അഹമ്മദ് സ്വാഗതവും ഇര്‍ഷാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.  
    എല്‍ സി ഡിയുടെ സഹായത്തോടെ സ്കൂള്‍ പി.ടി.എ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സ് ടി.പി.മുഹമ്മദലി എന്ന കുഞ്ഞിപ്പയാണ് സ്പോണ്‍സര്‍ചെയ്തത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുത്തു. ഹൃദയ സ്പര്‍ശിയായ ഈ പഠന  ക്ലാസ്സ് കൊണ്ട് ചെറുപുത്തൂര്‍ മേഖലയെ ഒരു പരിധി വരെ ഇത്തരം ദുരുപയോഗങ്ങളില്‍ നിന്നും തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷീക്കുന്നതെന്ന് സംഘാടകര്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു. 

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum