• Blockquote

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Duis non justo nec auge

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

ചരമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചരമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പി എം കെ ഫൈസിയുടെ മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച്ച ജിദ്ദയില്‍

2012 ജൂൺ 6, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

                  ജിദ്ദ: കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ പി എം കെ ഫൈസിയുടെ പേരിലുള്ള മയ്യിത്ത്  നിസ്കാരം അനുസ്മരണ പ്രഭാഷണവും വെള്ളിയാഴ്ച്ച രാത്രി എട്ട് (8) മണിക്ക് ജിദ്ദ- ശറഫിയ്യയിലെ സിദ്‌റ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. പരേതന്റെ പേരിലുള്ള മയ്യിത്ത് നിസ്കാരത്തിലും അനുസ്മരണ യോഗത്തിലും പ്രാര്‍ത്ഥനയിലും ഇതൊരു ക്ഷണനമായി കണക്കാക്കി എല്ലാവരും പങ്കെടുക്കണമെന്ന് ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി സെക്രട്ടറി അല്‍മജാല്‍ അബ്ദുറഹിമാന്‍ ഹാജിയും ഉമ്മുല്‍ഖുറാ ജിദ്ദാ കമ്മിറ്റി സെക്രട്ടറി ബി. ചെറിയാപ്പുവും അഭ്യര്‍ത്തിച്ചു.
               ജിദ്ദക്ക് പുറമെ ജി.സി.സിയിലെ വിവിധയിടങ്ങളിലും ഇന്നും നാളെയുമായി മയ്യിത്ത് നിസ്കാരം നടക്കുമെന്ന് ബന്ധപെട്ടവര്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനെ അറിയിച്ചു.  ദുബായ് മര്‍ക്കസ് ഓഫീസില്‍ വ്യാഴാഴ്ച്ച  ഇഷാ നിസ്കാരത്തിനു ശേഷവും , ദുബായ് അല്‍-ജാഫിലിയ്യ ഷൈഖ ലത്തീഫാ മസ്ജിദില്‍  വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷവും , ഷാര്‍ജ അബു സഖറ പാര്‍ക്ക്  വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷവും, ഷാര്‍ജ സനഹിയ്യ സഖാഫി മസ്ജിദില്‍  വ്യാഴാഴ്ച്ച  ഇഷാ നിസ്കാരത്തിനു ശേഷവും, ദുബായ് ജുമൈറ: അല്‍ വാസല്‍ റോഡ്‌ സഫ പാര്‍ക്ക് കഴിഞ്ഞു സ്പിന്നേഴ്സിന്റെ ബാക്കിലുള്ള ജുമാ മസ്ജിദില്‍  വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷവും മയ്യിത്ത് നിസ്കാരവും അനുസ്‌മരണവും നടത്തുമെന്നും എന്റെ മോങ്ങം യു.എ.ഇ ബ്യൂറോ അറിയിച്ചു.  

മോങ്ങം മൂകമായി: പി.എം.കെ യാത്രയായി

0 അഭിപ്രായ(ങ്ങള്‍)

         മോങ്ങം: ഇന്നലെ മരണപെട്ട പ്രമുഖ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ പി.എം.കെ ഫൈസിയുടെ മയ്യിത്ത് ദു:ഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ഖബറടക്കി. മോങ്ങം മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ ഒമ്പതരയോട് കൂടിയാണ് ഖബറടക്കം നടന്നത്. പുലര്‍ച്ചെ ആറരയോടെ പി.എം.കെ തന്റെ ജീവന്റെ പാതിയായി കൊണ്ട് നടന്ന തടപറമ്പ് ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോം‌പ്ലക്സിലേക്ക് മയ്യിത്ത് കൊണ്ട് വരികയും അവിടെ സന്ദര്‍ശന സൌകര്യം ഒരുക്കുകയുമായിരുന്നു. ഇന്നലെ രാത്രി ജനാസ വീട്ടിലെത്തിയത് മുതല്‍ ഒഴുകിയ സന്ദര്‍ശകരുടെ തിരക്ക് നേരം പുലരുവോളം തുടര്‍ന്നു. തുടര്‍ന്ന് ഉമ്മുല്‍ഖുറാ കോമ്പൌണ്ടിലേക്ക് മാറ്റിയതിനാല്‍ ജനതിരക്ക് ഒരു വിധത്തില്‍ നിയന്ത്രിക്കാനായി. 
      ഉമ്മുല്‍ഖുറാ കോം‌പ്ലക്സിലേക്ക് ജനാസ സന്ദര്‍ശനത്തിനു ആയിരങ്ങളാണ് ഒഴുകി എത്തിയത്. കേരളത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും പണ്ഡിതന്‍‌മാരും സാധാത്തീങ്ങളും മുഅ‌ല്ലിമീങ്ങളും മുത‌അല്ലിമീങ്ങളും അടങ്ങുന്ന തൂവള്ള വസ്ത്രധാരികള്‍ ഒഴുകിയെത്തിയപ്പോള്‍ തടപറമ്പ് അക്ഷരാര്‍ത്ഥത്തില്‍ പാല്‍കടലായി. ഉമ്മുല്‍ഖുറാ കോപ്ലക്സിന്റെ ഇരു വശങ്ങളിലുമായി വിശാലമായ പാര്‍ക്കിങ്ങ് സൌകര്യം സജീകരിച്ചതിനാലും വളണ്ടിയര്‍‌മാര്‍ ജാഗ്രതയോടെ അങ്ങാടിയിലും തടപറമ്പിലും കര്‍മ്മ രംഗത്ത് സജീവമായതിനാലും ഗതാഗത കുരുക്കില്ലതെ വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞു, ബസ്സുകളില്‍ എത്തുന്നവരെ തടപറമ്പില്‍ എത്തിക്കാന്‍ ഉമ്മുല്‍ഖുറായുടെ  സ്കൂള്‍ ബസ്സുകള്‍ മോങ്ങം അങ്ങാടിയില്‍ നിന്ന് ഷ്ട്ടില്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കിലും അതില്‍ ഉള്‍കൊള്ളാനകാത്തതിനലും അങ്ങാടിയില്‍ ഓട്ടോറിക്ഷ പോലും കിട്ടാകനിയായതിനാല്‍ ആളുകള്‍ പലരും രണ്ട് കിലോമിറ്ററോളം കുത്തനെയുള്ള കയറ്റം നടന്ന്‍ കയറിയാണ് തങ്ങളുടെ പ്രിയപെട്ട ഉസ്താദിന്റെ ജനാസ ഒരു നോക്ക് കാണാന്‍ ഉമ്മുല്‍ഖുറയില്‍ എത്തിയത്. 
        ഏഴ് മണിയോടെ ഉമ്മുല്‍ ഖുറാ കോം‌പ്ലക്സില്‍ ആരംഭിച്ച മയ്യിത്ത് നിസ്കാരം ആരംഭിച്ചു.  സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, ഇ.സുലൈമാന്‍ ഉസ്താദ്, സൈതലവി ബാഫഖി തങ്ങള്‍, സി.മുഹമ്മദ് ഫൈസി, കൊപ്പം കെ.പി.മുഹമ്മ്ദ് മുസ്ലിയാര്‍, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി,  സയ്യിദ് തുറാബ് തങ്ങള്‍ തലപ്പാറ, സൈനുല്‍ ആബ്ദീന്‍ ബാഫഖി തങ്ങള്‍, ഹൈദര്‍ ഫൈസി പൂക്കോട്ട്ചോല തുടങ്ങിയ സയ്യിദ് സാധാത്തീങ്ങളും പണ്ഡിതന്‍‌മാരും വിവിധ ഘട്ടങ്ങളായി നടന്ന മയ്യിത്ത് നിസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. എട്ടര മണിയോടെ പ്രതേകം സജീകരിച്ച ആമ്പുലന്‍സില്‍ ജനാസ മോങ്ങം മഹല്ല് ജുമുഅ‌ത്ത് പള്ളിയിലേക്ക് കൊണ്ട്‌വന്നു. മഹല്ല് പള്ളിയില്‍ വെച്ച് നടന്ന നിസ്കാരത്തിനു കെ.കെ.അഹമ്മദ് കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. 
       പരേതനോടുള്ള ആധര സൂചകമായി ഇന്ന് രാവിലെ മുതല്‍ ഖബറടക്കം കഴിയുന്നത് വരെ മോങ്ങത്തെ കച്ചവട സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സിലെയും മലപ്പുറം സ്വലാത്ത് നഗറിലെ മ‌അദിന്‍ കാമ്പസിലെയും എല്ലാ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരുന്നു. 

കബറടക്കം രാവിലെ എട്ട് മണിക്ക്

2012 ജൂൺ 5, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)

              മോങ്ങം:  ഇന്നലെ വാഹനാപകടത്തില്‍ മരണപെട്ട മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സ് സെക്രടറിയും പ്രമുഖ പണ്ഡിതനും എഴുത്ത്കാരനുമായ പി.എം.കെ ഫൈസിയുടെ മയ്യിത്ത് സ്വവസതിയില്‍ എത്തിച്ചു. എറണാം‌കുളം ജനറല്‍ ആശുപത്രിയില്‍നിന്നും വൈകുന്നേരം ആറ് മണിക്ക് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം രാത്രി  10 മണിയോടു കൂടി താഴേ മോങ്ങത്തുള്ള വീട്ടിലെത്തിച്ചു ജനാസ കാണാന്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആളുകളുടെ ഒഴുക്ക് തുടരുകയാണ്.  പൊതുജനങ്ങള്‍ക്ക് കാണുന്നതിന്ന് വേണ്ടി സൌകര്യമൊരുക്കാന്‍ സുബ്‌ഹ് നമസ്കാരാനന്തരം മോങ്ങം തടപ്പറമ്പ് ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോം‌പ്ലെക്സിലേക്ക് ജനാസ എത്തിക്കും. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളനും പ്രാഥമിക ആവശ്യങ്ങള്‍ക്കും വേണ്ട സജീകരണങ്ങള്‍ തടപറമ്പ് ഉമ്മുല്‍ ഖുറാ കോംപ്ലസില്‍ ഒരുക്കിയിട്ടുണ്ട്.  മയ്യിത്ത് നമസ്കാരം രാവിലെ 7 മണിക്ക് തടപ്പറമ്പ് ഉമ്മുല്‍ഖുറായില്‍ വെച്ച് നടത്തപ്പെടുമെന്നും ഖബറടക്കം മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ 8 മണിക്ക് നടത്തുമെന്നും ബന്ദപെട്ടവര്‍ അറിയിച്ചു. ഒമാനിലുള്ള അദ്ധേഹത്തിന്റെ സഹോദരന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.  
     മോങ്ങത്ത് നിന്നും കൊല്ലത്തേക്ക് പോകുന്ന വഴിയില്‍ കൊടുങ്ങല്ലൂരിനടുത്ത് വെച്ച് നിയന്ത്രണം വിട്ട് കാര്‍ റോഡ് സൈഡിലെ മരത്തിനിടിക്കുകയായിരുന്നു. അപകടത്തില്‍ കൂടെ ഉണ്ടായിരുന്ന എം.സി.മുഹമ്മദ് ഫൈസിക്കും വാഹനം ഓടിച്ചിരുന്ന എം.സി.റഷീദലിക്കും പരിക്കേറ്റിരുന്നു.   റഷീദലി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എം.സി.മുഹമ്മദ് ഫൈസി പെരിന്തല്‍മണ്ണ അല്‍ ഷിഫാ ആശുപത്രിയിലും ചികിത്സയിലാണ്. 
            സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, ഇ.സുലൈമാന്‍ ഫൈസി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി.മുഹമ്മദ് ഫൈസി, അലവി  സഖാഫി കൊളത്തൂര്‍, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഫാറൂഖ് നഹീമി കൊല്ലം, കെ.ടി ത്വാഹിര്‍ സഖാഫി, ബഷീര്‍ ഫൈസി വെണ്ണക്കോട് എന്നീ സുന്നി പണ്ഡിതര്‍ ഇന്നലെ രാത്രി തന്നെ ജനാസ സന്ദര്‍ഷിച്ചു. 

പി.എം.കെ ഫൈസി കാറപകടത്തില്‍ മരണപെട്ടു

1 അഭിപ്രായ(ങ്ങള്‍)

             മോങ്ങം: അല്‍ ഇര്‍ഫാദ് ചീഫ് എഡിറ്ററും കേരളത്തിലെ പ്രമുഖ ദ‌അവാ പ്രവര്‍ത്തകനും പ്രസിദ്ധ പ്രഭാഷകനും പണ്ഡിതനുമായ പി.എം.കെ ഫൈസി മോങ്ങം എന്ന പൂന്തല മുഹമ്മദ് കുട്ടി ഫൈസി കാറനപകടത്തില്‍ മരണപെട്ടു. ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പി.എം.കെ ഉച്ചക്ക് 10 മണിയോടെയാണ് മരണപെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന സഹ പ്രവര്‍ത്തകനും ഭാര്യാ സഹോദരി ഭര്‍ത്താവുമായ എം.സി.മുഹമ്മ്ദ് ഫൈസി, എം.സി.റഷീദലി, എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന്  എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്  ആശുപത്രിയില്‍  ചികിത്സയിലാണ്.
            ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇടുപ്പെല്ലിന് പരിക്കേറ്റതിനാല്‍ റഷീദലിയെ ഉച്ചയോടെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാകുമെന്ന് അറിയിചിരുന്നുവെങ്കിലും ശസ്ത്രക്രിയ തല്‍‌കാലം ഇല്ലെന്ന്  ആശുപത്രിയില്‍ നിന്നും  അറിയിച്ചു
                          എറണാം‌കുളത്ത് നിന്നും പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാത്രി  12 മണിയോടു കൂടി പരേതന്റെ മ്രതദേഹം വീട്ടിലെത്തിച്ചു. സുബ്‌ഹ് നമസ്കാരാനന്തരം പൊതുജനങ്ങള്‍ക്ക് കാണുന്നതിന്ന് വേണ്ടി  മോങ്ങം തടപ്പറമ്പ് ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോം‌പ്ലെക്സിലേക്ക് എത്തിക്കും. പരേതന്റെ പേരിലുള്ള മയ്യിത്ത് നമസ്കാരം രാവിലെ 7 മണിക്ക് തടപ്പറമ്പ് ഉമ്മുല്‍ഖുറായില്‍ വെച്ച് നടത്തപ്പെടുമെന്നും ഖബറടക്കം മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ 8 മണിക്ക് നടത്തുമെന്നും ബന്ദപെട്ടവര്‍ അറിയിച്ചു. ഒമാനിലുള്ള അദ്ധേഹത്തിന്റെ സഹോദരന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 

വാച്ച് മേക്കര്‍ ആലസ്സാന്‍‌ക്കയുടെ ഭാര്യ ഫാത്തിമ നിര്യാതയായി

2012 മേയ് 8, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)


     മോങ്ങം: അരിമ്പ്ര റോഡില്‍ പാലം തൊടുവില്‍ പരേതനാ വാച്ച് മേക്കര്‍ ആലസ്സാന്‍‌ക്കയുടെ ഭാര്യ ഫാത്തിമ എന്ന ഇമ്മു (68) നിര്യാതയായി. ദേഹാസ്വാസ്ഥ്യത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്  അന്ത്യം സംഭവിച്ചത്. അബ്ദുള്‍ കരീം (പുത്തൂര്‍ ട്രഡേഴ്സ് മോങ്ങം) നഫീസ , അബ്ദുള്‍ ലത്തീഫ് എന്നിവര്‍ മക്കളാണ്. മുഹമ്മദലി മുക്കം, നുസ്‌റത്ത് എന്നിവര്‍ മരുമക്കളാണ്.  യു.എ.ഇ കെ.എം.സി.സി സെന്‍‌ട്രല്‍ കമ്മിറ്റി പ്രസിഡന്റും പ്രമുഖ മുസ്ലിം ലീഗ് നേതാവുമായ പുത്തൂര്‍ റഹ്‌മാന്‍ (ഫുജൈറ), അഹമ്മദ് പുത്തൂര്‍ എന്നിവര്‍ സഹോദരങ്ങളാണ് 
 

കക്കാടമ്മല്‍ കുഞ്ഞി മുഹമ്മദ് നിര്യാതനായി

2012 ഏപ്രിൽ 29, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

          മോങ്ങം: ആലുങ്ങപൊറ്റയില്‍ താമസിക്കുന്ന കൈനോട്ട് കക്കാടമ്മല്‍ കുഞ്ഞി മുഹമ്മദ് നിര്യാതനായി. മോങ്ങത്തെ സജീവ സാനിദ്ധ്യമായിരുന്ന കുഞ്ഞിമുഹമ്മദ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഞ്ചേരിക്കടുത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ധേഹം ഇന്നലെ വൈകുന്നേരം മരണപെട്ടത്. പരേതന്റെ മയ്യിത്ത് ഇന്ന് രാവിലെ മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഇത്തീരുമ്മ ഹജ്ജുമ്മ നിര്യാതയായി

2012 ഏപ്രിൽ 20, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

        മോങ്ങം: ചെറുപുത്തൂര്‍ പരേതനായ പുലിയിടത്ത് കോടിത്തൊടിക കുഞ്ഞാലിഹാജിയുടെ ഭാര്യ പൂയികുത്ത് ഇത്തീരുമ്മ ഹജ്ജുമ്മ (92) നിര്യാതയായി.  പുല്‍പ്പറ്റ പഞ്ചായത്ത് മുസ്ലിലിം ലീഗ് മുന്‍ പ്രസിഡന്റ് കെ.ഹംസഹാജി, കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് പ്രിന്‍സിപ്പള്‍ ഡോക്ടര്‍ കെ.അബ്ദുള്‍ ഹമീദ്, ഫാത്തിമ, ഖദീജ എന്നിവര്‍ മക്കളും അബൂബക്കര്‍ താപ്പി (തിരൂരങ്ങാടി) അബു മാസ്റ്റര്‍ (മമ്പാട്) ആയിശ, ആബിദ എന്നിവര്‍ മരുമക്കളുമാണ്. ഖബറടക്കം ഇന്ന് കാലത്ത് പത്ത് മണിക്ക് ചെറുപുത്തൂര്‍ ജുമു‌അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

ഒസ്സാന്‍ ആലിഹാജിയുടെ ഭാര്യ കദിയുമ്മ നിര്യാതയായി

2012 ഏപ്രിൽ 11, ബുധനാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

     മോങ്ങം : ചെറാട്ട് പെരുങ്കടക്കാട് താമസിക്കുന്ന ഒസ്സാന്‍ ആലിഹാജിയുടെ ഭാര്യ കദിയുമ്മ (78) നിര്യാതയായി. മക്കള്‍ ഹംസ, ലത്തീഫ് ( പരേതന്‍ ), ഹുസൈന്‍ , സഹീര്‍, മുഹമ്മദ് റാഫി, മുനീസ് ബാബു, ബിരിയുമ്മ, മൈമൂന, സീനത്ത്, അസ്‌മാബി,   എന്നിവര്‍ മക്കളും ബീരാന്‍ , യൂസുഫ് (പരേതന്‍), ഹംസ, അലി, ജമീല, സീനത്ത്, ഷഹ്ബാനത്ത്, ലൈല, ഫസീല, സബീല എന്നിവര്‍ മരുമക്കളുമാണ്. ഖബറടക്കം രാവിലെ 10 മണിക്ക് മോങ്ങം മഹല്ല് ജുമാമസ്‌ജിദ് ഖബര്‍സ്ഥാനില്‍ നടത്തപ്പെടുന്നതാണ്. 

വെണ്ണക്കോടന്‍ കുഞ്ഞി മൊയ്ദീന്റെ ഭാര്യ നബീസ നിര്യാതയായി

2012 മാർച്ച് 29, വ്യാഴാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

     മോങ്ങം: മോങ്ങം സ്വദേശി വെണ്ണക്കോടന്‍ കുഞ്ഞിമൊയ്ദീന്റെ (അയന്തയില്‍) ഭാര്യ നബീസ (62) നിര്യാതയായി. മക്കള്‍ ഖദീജ (ഒളമതില്‍) ശരീഫ്, ഹനീഫ (മദീന) എന്നിവര്‍ മക്കളാണ്. ഖബറടക്കം മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. 

കുറുങ്ങാടന്‍ സഫിയ്യ നിര്യാതയായി

2012 മാർച്ച് 22, വ്യാഴാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

  മോങ്ങം : കോട്ടമ്മല്‍ താമസിക്കുന്ന കുറുങ്ങാടന്‍ ഹുസ്സന്‍ ഹാജിയുടെ മകള്‍ സഫിയ്യ (32) നിര്യാതയായി. ഭര്‍ത്താവ് അബ്ദുറഹിമാന്‍ കാവനൂര്‍, ഷിഫാന ഷെറിന്‍ , ഫാത്തിമ റിന്‍സ എന്നിവര്‍ മക്കളാണ്. ഫാത്തിമ പുല്ലാര, മുഹമ്മദലി, ഇബ്‌റാഹീം , അലവി, അബൂബക്കര്‍ (ഗാലക്സി കേബിള്‍ നെറ്റ് വര്‍ക്ക്) ഉമര്‍ , ആസിയ പന്നിപ്പാറ എന്നിവര്‍ സഹോദരങ്ങളാണ്.   ഒ.പി.ഫാത്തിമയ‍ാണ് മതാവ്. പരേതയുടെ ഖബറടക്കം രാവിലെ ഒമ്പത് മണിക്ക് ചെറുപുത്തൂര്‍ ജുമുഅത്ത് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു.      

ലോറി ഗുഡ്സ് ഓട്ടോയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു

2012 മാർച്ച് 2, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

    മോങ്ങം: നിര്‍ത്തിയിട്ട ഗുഡ്സ് ഓട്ടോയില്‍ ലോറി ഇടിച്ച് തെറിപ്പിച്ചു ഒരാള്‍ മരിക്കുകയും ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊട്ടപ്പുറം ഉണ്യത്തിപറമ്പ് ചോലയില്‍ മുഹമ്മദിന്റെ മകന്‍ ശറഫുദ്ധീന്‍ (26) ആണ് മരിച്ചത്. ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ കൊട്ടപ്പുറം ചെറായി സുബ്രഹ്മണ്യന്‍ (32) ലോറി ഉടമ തമിഴ്നാട് ഓത്താമഗരി വടക്ക്തെരുവ് ശിവമണി (49) പരിക്കേറ്റു. ദേശീയ പാതയില്‍ മോങ്ങത്ത് വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. മലപ്പുറം ഭാഗത്ത് നിന്നും കൊട്ടപ്പുറത്തേക്ക് പോകുന്നതിനിടെ മോങ്ങത്ത് ഭക്ഷണം കഴിക്കുവാന്‍ നിര്‍ത്തിയതായിരുന്നത്രെ ഗുഡ്സ്. 
   റസീന ഹോട്ടലിനു മുന്‍‌വശം ശറഫുദ്ധീനും സുബ്രഹ്മണ്യനും ഗുഡ്സിനരികെ സംസാരിച്ച് നില്‍ക്കുന്നതിനിടെ തലശ്ശേരിയില്‍ നിന്ന് വാഴക്കുല ഇറക്കി തമിഴ്നാട്ടിലേക്ക് പോകുന്ന ലോറി നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് ലോറി മക്കാട്ട് അസൈനാര്‍ ഹാജിയുടെ ഫര്‍ണിച്ചര്‍ കടയുടെ ഒരു ഭാഗവും തകര്‍ത്ത് സമീപത്തെ പാങ്ങോട്ട് പള്ളിയാളിയിലാണ് നിന്നത്. തൊട്ടടുത്ത ട്രാന്‍സ്ഫോര്‍മറിനു ഇടിക്കാത്തതിനാലും ജുമുഅ നിസ്കാരത്തിന്റെ സമയം ആയതിനാല്‍ റോഡില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാലും വന്‍ ദുരന്തമാണ് ഒഴിവായത്. അപകടം സംഭവിച്ച ഉടനെ തന്നെ ലോറി ഡ്രൈവര്‍ മതിയഴകന്‍ ഓടി പോയതായി ഉടമ പറഞ്ഞു. ഷറഫുദ്ധീന്റെ ഭാര്യ: റസീന, മക്കള്‍ : മുഹമ്മദ് നിദാല്‍ , ഫാത്തിമ നിദ, മാതാവ് പരേതയായ ആയിശക്കുട്ടി. 
   (സാങ്കേതികമായി ഉണ്ടായ അസൌകര്യം കാരണം "എന്റെ മോങ്ങം“ ന്യൂസ് ബോക്സില്‍  മൂന്ന് ദിവസം വാര്‍ത്തകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഈ വാര്‍ത്ത വൈകി പ്രസിദ്ധീകരിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു)

കോടിത്തൊടിക മോയീന്‍ കുട്ടി മൌലവി (80) നിര്യാതനായി

2012 ഫെബ്രുവരി 24, വെള്ളിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

               മോങ്ങം : ചെറുപുത്തൂര്‍ കോടിത്തൊടിക മോയീന്‍ കുട്ടി മൌലവി (80) നിര്യാതനായി.  ഒരു കാലഘട്ടത്തില്‍ ചെറുപുത്തുരിന്റെ സമുദായിക രാഷ്ട്രീയ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. മുസ്ലില്‍ം ലീഗ് പുല്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റും , പുല്‍‌പറ്റ സുന്നിമഹല്ല് ഫെഡറേഷന്‍ സെക്രട്ടറി, ചെറുപുത്തൂര്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഉമയ്യകുട്ടി, ഫാത്തിമകുട്ടി എന്നിവര്‍ ഭാര്യമാരാണ്. ഇബ്രാഹിം അബൂദാബി, അബ്ദുന്നാസര്‍ ജി.എല്‍.പി സ്കൂള്‍ ഒഴുകൂര്‍ അദ്ധ്യാപകന്‍ , മുഹമ്മദ് റാഫി, യു.എ.ഇ, ആബിദ, റസിയ എന്നിവര്‍ മക്കളും മജീദ് മലപ്പുറം, മറിയുമ്മ ഫാത്തിമ എന്നിവര്‍ മരുമക്കളുമാണ്. പരേതന്റെ മയ്യിത്ത് ഇന്നലെ രാവിലെ പത്ത് മണിക്ക് ചെറുപുത്തൂര്‍ ജുമാമസ്ജിദില്‍ മറവ് ചെയ്തു.

മഞ്ഞപ്പിത്തം: മൊറയൂര്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്ധ്യാര്‍ത്ഥി അന്‍സിബ് മരണപെട്ടു.

2012 ജനുവരി 22, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

     മോങ്ങം: മൊറയൂര്‍ സ്കൂളിലെ കുട്ടികളില്‍ വ്യാപകമായി മഞ്ഞപിത്തം കണ്ട്‌വരുന്നു എന്ന വാര്‍ത്തകള്‍ക്കിടെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അതില്‍ പെട്ട് ഒരു കുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങി. മൊറയൂര്‍ വിച്ച്.എം.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയായ പുല്ലാര ചേലാമ്പുറം അലവിയുടെ മകന്‍ അന്‍സിബ് (15) ഇന്നലെ മരണപെട്ടു. ഡിസമ്പറില്‍ സ്കൂളില്‍ നിന്ന് പോയ വിനോദയാത്ര പോയി വന്ന ഉടനെ പനിബാധിക്കുകയായിരുന്നു ശേഷം മഞ്ഞപിത്തമാണെന്ന് തിരിച്ചറിയുകയായിരുന്നു. മഞ്ചേരി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച കുട്ടി ഇന്നലെ പുലര്‍ച്ചയാണ് മരണപെട്ടത്. കദീജയാണ് മാതാവ്. ജംഷീന, മഹ്‌റൂഫ്,ഇര്‍ഷാദ് എന്നിവര്‍ സഹോദരങ്ങളാണ്. കോശിക്കോട് വലിയ ഖാദി അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പി.ഉബൈദുള്ള എം.എല്‍.എ എന്നിവര്‍ വസതി സന്ദര്‍ശിച്ചു.  

തഷ്‌രീഫക്ക് കണ്ണിരില്‍ കുതിര്‍ന്ന വിട

2012 ജനുവരി 8, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

        മോങ്ങം: ഓട്ടോ തട്ടി ഗുരുതരമായി പരിക്കു പറ്റി മരണത്തിന് കീഴടങ്ങിയ സൌത്ത്  തൃപനച്ചി വേരേങ്ങല്‍ അഹമ്മദിന്റെ മകള്‍ കെ.വി.തഷ്‌രീഫ (16)ക്ക് അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും നാട്ടുകരും കണ്ണീരില്‍ കുതിരന്ന വിട നല്‍കി. ഇന്നലെ ഉച്ചക്ക്  തൃപനച്ചി പാലക്കാട് സ്റ്റോപ്പില്‍ ബസ്സിറങ്ങി എതിര്‍ ദിശയിലേക്ക് തിരിഞ്ഞപ്പോള്‍ ഓട്ടോ വന്ന് തട്ടിത്തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കു പറ്റിയ തഷ്‌രീഫയെ അല്‍‌അബീര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അവിടുന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കുമാറ്റുകയായിരുന്നു.  രാത്രി എട്ടരയോടെ മറണപ്പെടുകയായിരുന്നു. 
    കിഴിശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ്‌ വണ്‍ വിദ്ധ്യാര്‍ത്ഥിനിയായ തഷ്‌രീഫ ഇന്ന് സ്കൂളില്‍ നിന്നും പുറപ്പെടാന്‍ തീരുമാനിച്ചിരുന്ന വിനോദയാത്രയിലെ ഒരംഗം കൂടിയായിരുന്നു. തഷ്‌രീഫയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും കരയുന്നത് കാണമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്നുച്ചക്ക് സൌത്ത്  തൃപനച്ചി ഖബറ്സ്ഥാനില്‍ മറവ് ചെയ്തു. സ്ഥലം എം എല്‍ എ ഉബൈദുള്ള വീട് സന്ദര്‍ശിച്ചു.

കോടി തൊടിക ചെറിയ മുഹമ്മദ് നിര്യാതനായി

2012 ജനുവരി 3, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)

   ചെറുപുത്തൂര്‍: മോങ്ങം ചെറുപുത്തൂര്‍ ചെവിടിക്കല്‍ കോടിതിടിക ചെറിയ മുഹമ്മദ് (70) നിര്യാതനായി. തവളകുഴിയന്‍ ഇത്തി കുട്ടിയാണ് ഭാര്യ. മുഹമ്മദ് എന്ന നാണി, മൂസകുട്ടി എന്നിവര്‍ മക്കളാണ്. ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ചെറുപുത്തൂര്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍ മയ്യിത്ത് ഖബറടക്കി.

ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍: തൃപനച്ചി മുഹമ്മദ് മുസ്ലിയാര്‍ക്ക് മസ്ജിദു ലിവാഇല്‍ അന്ത്യ വിശ്രമം

2011 ഡിസംബർ 27, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)

          തൃപനച്ചി: ഇന്നലെ അന്തരിച്ച പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ തൃപനച്ചി പാലക്കാട് തവളകുഴിയന്‍ മുഹമ്മദ് മുസ്ലിയാരുടെ ജനാസ വൈകിട്ട് മൂന്ന് മണിയോടെ ഖബറടക്കി. മുഹമ്മദ് മുസ്ലിയാരുടെ സ്വ പ്രയത്നത്താല്‍ പണിത മസ്ജിദുല്‍ ലിവാഇന് അകത്താണ് ജനാസ ഖബറടക്കിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 12.30ന് ആയിരുന്നു അന്ത്യം സംഭവിച്ചത്. രണ്ട് മാസം മുമ്പ് പള്ളിയില്‍ കാല് വഴുതി വീണ് പരിക്കേറ്റതിനാല്‍ രോഗ ശയ്യയിലായിരുന്നു. നിരവധി പേരുടെ ആത്മീയ ഗുരുവായിരുന്നു തൃപനച്ചി മുഹമ്മദ് മുസ്ലിയാര്‍.  
    മരണ വിവരം അറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരകണക്കിന് ആളുകള്‍ അവസാനമായി ഒരു നോക്ക് കാണാനും ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാനും കൊതിച്ച് തൃപനച്ചിയിലേക്ക് ഒഴുകിയപ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന ആ മണ്ണിന് അത് ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. പണ്ഡിതരും നേതാക്കളും സാധാരണക്കാരുമായി  പതിനായിരക്കണക്കിന് ജനങ്ങളും അവരെ വഹിച്ചെത്തിയ ആയിരക്കണക്കിന് വാഹനങ്ങളെയും കൊണ്ട് ആ പ്രദേശം മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ് മുട്ടി. കിലോ മീറ്ററുകള്‍ ദൂരെ വാഹനങ്ങള്‍ നിര്‍ത്തി കാല്‍ നടയായിട്ടാണ്  ജനങ്ങള്‍  മയ്യിത്ത് നിസ്കരാം നടന്ന കൊടിമരത്തിങ്ങലേക്ക് എത്തിയത്. മഞ്ചേരി കിഴിശ്ശേരി റൂട്ടിലെ വാഹന ഗതാഗതം പല ഘട്ടങ്ങളിലും തടസ്സപെട്ട അവസ്ഥയായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ അപ്പുറം പാര്‍ക്ക് ചെയ്യിപ്പിച്ചും ആളെ ഇറക്കി മടക്കിയയച്ചും വളണ്ടിയര്‍മാര്‍ സജീവമായി പ്രവര്‍ത്തിച്ചാണ് തിരക്ക് നിയന്ത്രിച്ചത്.
     ജന ബാഹുല്യം കൊണ്ട് ഏതാണ്ട് മുപ്പത് തവണകളായിട്ടാണ് മയ്യിത്ത് നിസ്കാരം നിര്‍വ്വഹിച്ചത്. സയ്യിദ് മുഹമ്മദ് മുത്ത്കോയ തങ്ങള്‍, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍,  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍,  ഖാസി സയ്യിദ് അബ്ദുള്‍ ഖയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, അസ്‌ഹരി തങ്ങള്‍, റഹ്‌മത്തുള്ളാ ഖാസിമി മൂത്തേടം, കോട്ടുമല ബാപ്പു മുസ്ലിയാര്‍, കുന്നുമ്പുറം ബാപ്പു മുസ്ലിയാര്‍, കാളാവ് മുഹമ്മദ് മുസ്ലിയാര്‍, ഒ.കെ.മൂസകുട്ടി മുസ്ലിയാര്‍, കുഞ്ഞിക്കോയ മുസ്ലിയാര്‍, പ്രൊഫസര്‍ ആലികുട്ടി മുസ്ലിയാര്‍, അമ്പലകടവ് അബ്ദുള്‍ ഹമീദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ജനാസ സന്ദര്‍ശിക്കുകയും മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. 

കോഴിക്കോടന്‍ അബൂബക്കര്‍ക്ക നിര്യാതനായി

2011 ഡിസംബർ 25, ഞായറാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

      മോങ്ങം: താഴേ മോങ്ങത്ത് താമസിക്കുന്ന കോഴിക്കോടന്‍ കാക്ക എന്ന പേരില്‍ അറിയപെടുന്ന നാലാം പറമ്പില്‍ അബൂബക്കര്‍ക്ക (70) നിര്യാതനായി. ഇന്നലെ രാത്രി മഞ്ചെരി ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കോഴിക്കോട് തങ്ങള്‍സ് റോഡ് സ്വദേശിയായ അബൂബക്കര്‍ക്ക ഇരുപത്തിയഞ്ചോളം വര്‍ഷമായി കുടുംബ സമേതം മോങ്ങത്താണ് സ്ഥിര താമസം. ഹെവിഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ധേഹം പ്രമേഹ രോഗ ബാധിതനായി ദീര്‍ഘ കാലമായി വിശ്രമജീവിതത്തിലായിരുന്നു. എന്‍ . എം ഖദീജയാണ് ഭാര്യ. അബ്ദുനാസര്‍, സംശുദ്ധീന്‍ , സലീം, സകീര്‍ ജുബൈരിയ എന്നിവര്‍ മക്കളാണ്. ഇന്ന് രാവിലെ 9 മണിക്ക് മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ജനാസ ഖബറടക്കി. 

എ.കെ.കരീം ഹാജി നിര്യാതനായി

2011 ഡിസംബർ 24, ശനിയാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

      മോങ്ങം: ഹില്‍ടോപ്പില്‍ താമസിക്കും അരിമ്പ്ര കുന്നന്‍ കരീം ഹാജി (60) നിര്യാതനായി.  ഏതാനും ദിവസം മുമ്പ് കോട്ടമ്മലിലുള്ള സ്വന്തം പറമ്പിലെ ഉപയോഗശ്യൂന്യമായ കിണറ്റില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.  മാങ്കുളങ്ങര ആമിനയാണ് ഭാര്യ. മക്കള്‍ ശരീഫ, ബേബി, ശിഹാബ് എന്ന ബാബു, അന്‍‌വര്‍ സാദാത്ത് എന്ന കൊച്ചു  എന്നിവര്‍ മക്കളാണ്. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9.30നു മോങ്ങം ജുമുഅത്ത് പള്ളിയില്‍ വെച്ച് നടക്കും. 

ഒസ്സാന്‍ കുട്ട്യാമുഹാജി നിര്യാതനായി

2011 ഡിസംബർ 13, ചൊവ്വാഴ്ച 0 അഭിപ്രായ(ങ്ങള്‍)

      മോങ്ങം: ദീര്‍ഘ കാലം മോങ്ങം മെയിന്‍ റോഡില്‍ എം.സി.ക്ലോത്ത്മാര്‍ട്ടിനടുത്ത് ബാര്‍ബര്‍ഷാപ്പ് നടത്തിയിരുന്ന മോങ്ങത്തെ ആദ്യ കാല ബാര്‍ബറായിരുന്ന താഴേ മോങ്ങത്ത് താമസിക്കും ഒസ്സാന്‍ കുട്ട്യാമുഹാജി (65) നിര്യാതനായി. സുഹ്‌റയാണ് ഭാര്യ. ഉമ്മു ഹസ്‌നത്ത്, സനീര്‍, ഷാഫി, ലിയാഖത്ത് അലി എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് ഉച്ചക്ക് 12.30 നു മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്. 

കലയത്ത് നഫീസ നിര്യാതയായി

2011 ഡിസംബർ 5, തിങ്കളാഴ്‌ച 0 അഭിപ്രായ(ങ്ങള്‍)

        അറവങ്കര: മോങ്ങം പനപ്പടിക്കല്‍ വൈദ്യര്‍ ഉണ്ണിമോയിന്‍ ഹാജിയുടെ ഭാര്യ കലയത്ത് നഫീസ (55) നിര്യാതയായി.  ശാരീരികാസ്വസ്തതയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. അറവങ്കരയിലുള്ള സ്വവസതിയില്‍ വെച്ച് രാത്രി 1.45നാണ്  അന്ത്യം സംഭവിച്ചത്. ഖബറക്കം ഇന്ന് (ചൊവ്വ) രാവിലെ പതിനൊന്ന് മണിക്ക് അറവങ്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum