അലവികുട്ടി(കുവൈത്ത് ട്രാവല്‍സ് ) എന്ന വെക്തിയെ ഈ ലേഖനത്തില്‍ പരാമര്‍ശിച്ചു കണ്ടില്ല. അലവികുട്ടിയുടെ പ്രയത്നം തള്ളികളയാന്‍ പാടില്ലാത്തതായിരുന്നു. എത്രയോ അഖിലേന്ത്യ സെവന്‍സ് ട്രോഫികള്‍ മോങ്ങത്തിന്നു (ഉമറിന്റെ ലേഖനത്തില്‍ പറഞ്ഞ മൊറയുര്‍ അടക്കം) വാങ്ങി തന്നതും, എത്രയോ മോങ്ങതുകരായ കളിക്കാര്‍ക്ക് അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്തതും ഈ അലവികുട്ടി ആയിരുന്നു. കൂടാതെ സന്തോഷ് ട്രോഫി ജേതാക്കളായ (ചാക്കോ,ഐ.എം.വിജയന് ജോപ്പോള്‍ അഞ്ചേരി, ജാബിര്‍ , പാപ്പച്ചന് , ഷറഫലി, ആസിഫ് സഹീര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്ന) കേരള ടീമിലെ താരങ്ങള്‍ക്ക് മോങ്ങത്ത് ഒരു സ്വീകരണം നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും, ഇത്രയും വലിയ താരങ്ങളെ അതില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചതും കുവൈത്ത് അലവികുട്ടിയുടെ മാത്രം കഴിവു കൊണ്ട് മാത്രമായിരുന്നു. അതു പോലെ ലേഖനത്തില്‍ പറഞ്ഞ "മോങ്ങം അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റ് "നടത്താന്‍ തുടക്കം കുറിച്ചതും, മുന്നിട്ട് ഇറങ്ങയതും ഒക്കെ അലവികുട്ടി ആയിരുന്നു. മോങ്ങം ഫുട്ബോളിനെ കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്തതാണ് അലവികുട്ടിയെ പോലെയുള്ളവരെ.
ജില്ലാ, ഉപജില്ലാ തലത്തില്‍ എല്ലാ വര്‍ഷവും യു.പി സ്കൂള്‍ തലത്തില്‍ മോങ്ങം സ്കൂള്‍ സമ്മാനങ്ങള്‍ വാരി കൂട്ടുന്നു. കേരളത്തില്‍ അറിയപെട്ടിരുന്ന ഗോള്‍ കീപ്പര്‍ മാരില്‍ ഒരാളായ നജീബിനെ പോലെയുള്ള പി.ടി.മാസ്റ്റര്‍ ഉണ്ടായിട്ടും, ഉച്ച കഞ്ഞിയുടെ പിച്ച കണക്ക് പറഞ്ഞു കലഹിക്കനല്ലാതെ , ഒരു സ്കൂള്‍ ഗ്രൌണ്ട് എന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും നമ്മുടെ സ്കൂള്‍ പി.ടി.എ കമ്മറ്റിക്കോ, മാനേജ്മെന്റ് ട്രസ്റ്റിനോ കഴിഞ്ഞിട്ടില്ല എന്ന സത്യം ഏതൊരു പന്തുകളി കമ്പക്കാരുടെയും സ്വകാര്യ ദു:ഖം തന്നെയാണ്.
(മോങ്ങത്തിന്റെ മുന്‍ ഗോള്‍കീപ്പറും പ്രശസ്ത ക്രികറ്റ് താരവുമായിരുന്നു ഗഫൂര്‍ വാളപ്ര: എഡിറ്റര്‍ )


പണ്ട് ഇത് പോലെ തടപ്പറമ്പില്‍ ഒരു ഗ്രൗണ്ട് ഉണ്ടായിരുന്നു അന്ന് മോങ്ങത്തെകുറെ ചെറുപ്പക്കാര്‍ (ഗഫൂര്‍ അടക്കം) അവിടെ ക്രിക്കറ്റ് കളിച്ചിരുന്നു അന്ന് മോങ്ങത്ത് മികച്ച ഒരു ടീം ഉണ്ടായിരുന്നു, പിന്നെ ഒരു വോളിബോള്‍ കോര്‍ട്ടും ഉണ്ടായിരുന്നു ....ഇപ്പോള്‍ സ്കൂള്‍ തലത്തോടെ ഇതെല്ലം അവസാനിക്കുന്ന ഒരു ദുരവസ്ഥയാണ് നാട്ടില്‍ നടക്കുന്നത് ... ഇന്ന് മോങ്ങത്ത്ഒരു കായിക ഇനത്തിനും പ്രോത്സാഹനം നല്കാന് അധികാരികള്‍ ശ്രമിക്കുന്നില്ല ...... മോങ്ങത്തെ ഭാവി തലമുറയുടെ ആരോഗ്യമാണ് ഇതിലൂടെ നശിക്കുന്നത് ഇനിയെങ്കില് ജനങ്ങള്‍ ഉണരണം ...നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും ... എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നത് ഗഫൂര്‍ക്ക പറഞ്ഹു ധീരമായ നിലപാട്