SSLC എക്സലന്‍സി ടെസ്റ്റ് അപേക്ഷ ക്ഷണിച്ചു

2012 ജനുവരി 9, തിങ്കളാഴ്‌ച

       മോങ്ങം : എസ് എസ് എല്‍ സി എക്സലന്‍സി ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു. 2012 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്ധ്യാ‍ര്‍ത്ഥികള്‍ക്കു വേണ്ടി എസ് എസ് എഫ് നടത്തുന്ന  എക്സലന്‍സി ടെസ്റ്റില്‍ പങ്കെടുക്കാന്‍ ജനുവരി 10 വരെ അപേക്ഷിക്കാമെന്ന് യൂണിറ്റ്  എക്സാം കണ്‍‌ട്രോളര്‍ അറിയിച്ചു. ജനുവരി 29 നാണ് സംസ്ഥാന വ്യാപകമായി പരീക്ഷ നത്തുന്നത്. മലയാളം, കന്നട, ഇഗ്ലീഷ് മീഡിയം വിദ്ധ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പരീക്ഷകള്‍ നടത്തുകയും ടെസ്റ്റിനു മുന്നോടിയായി കൌണ്‍സിലിങ്ങ് ക്ലാസുകളും സംഘടിപ്പിക്കുകയും ചെയ്യും. പങ്കെടുക്കുവാന്‍ താല്‍‌പര്യമുള്ള വിദ്ധ്യാര്‍ത്ഥികള്‍ ജനുവരി 10 ന് മുമ്പാ‍യി അതാത് എസ് എസ് എഫ് യൂണിറ്റ് ഓഫീസിലോ സെക്ടര്‍ കമ്മിറ്റിയുമാ‍യോ ബന്ധപ്പെട്ട് ഇരുപതു രൂപാ ഫീസ് നല്‍കി അപേക്ഷ നല്‍കേണ്ടതാണെന്ന് എക്സാം കണ്‍‌ട്രോളര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9037491544, 9746231131 എന്നീ നമ്പരുകളില്‍ ബന്ധപെടേണ്ടതാണ്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum