ജിദ്ദ: മലപ്പുറം മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി മഠത്തില്‍ സാദിഖലിയെ വിജയിപ്പിക്കണമെന്ന് ജിദ്ദ റുവൈസില്‍ ചേര്‍ന്ന പ്രവാസികളായ മോങ്ങത്തെ ഇടതുപക്ഷ പ്രവര്‍ത്തകരുടെയും അനുഭാവികളുടേയും കണ്വന്ഷന് മണ്ഡലത്തിലെ വോട്ടര്‍മാരോട് അഭ്യാര്‍ത്ഥിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മങ്കടയിലേയും പെരിന്തല്‍മണ്ണയിലേയും ജനങ്ങള്‍ ഒരു മാറ്റത്തിന് വിധി എഴുതിയപ്പോല് ആ മണ്ഡലങ്ങളില്‍ വന്ന വികസനം നമ്മള് കാണാതെ പോകരുതെന്ന് കണ്വെന്ഷന് ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.
കാര്യമായ വികസനങ്ങളൊന്നും ഇനിയും കടന്ന് ചെല്ലാത്ത ഒട്ടനവധി പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന മലപ്പുറം മണ്ഡലത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്നും അതിനായി സാദിഖലിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രയോജനപ്പെടുത്തണമെന്നും രാഷ്ട്രീയ ഭേതമെന്യെ എല്ലാവരും സഹായിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി കെ മുഹമ്മദ് ചെരിക്കകാട് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി സാദിഖലി ഇന്റര്‍നെറ്റിലൂടെ കണ്വഷന് ഉല്‍ഘാടനം ചെയ്ത് സംസാരിച്ച. എം.സലാം, സുലൈമാന്‍ കാരാടന്‍ , സി ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മോങ്ങത്തെയും പരിസങ്ങളിലെയുമായി ഏതാണ്ട് അറുപതോളം പേര് കണ്‍വന്‍ഷനില്‍ പെങ്കെടുത്തു.
ഹ ഹ ഹ .......... എനിക്ക് ചിരിവരുന്നു 60 ആളുകള്‍ ഒരു മണ്ഡലം കണ്വെക്ഷന് വിളിച്ചിട്ട് കിട്ടിയ ആളുകളെ പറഞ്ഞതാണിത് . അതില്‍ നിന്ന് മനസ്സിലാക്കാം ഇടതു പക്ഷത്തിന്റെ ചാവേര്‍ 8 നിലയില്‍ പൊട്ടി എന്ന് . എന്ത് വികസന മാടോ നിങ്ങള്‍ ചെയ്തത് നാലര വര്‍ഷം തല്ലു കൂടി പിണറായി പക്ഷത്ത് നാല് ആളെ കിട്ടിയതാണോ കേരളത്തിന് കിട്ടിയ വികസനം .........