KVVS നാണിയും എംസിയും പ്രസിഡന്റും സെക്രടറിയും

2011 ജൂലൈ 3, ഞായറാഴ്‌ച

           മോങ്ങം: വ്യാപാരി വ്യവസായി ഏകോപന സമിതി മോങ്ങം യൂണിറ്റ് കമ്മിറ്റി ഭാരവാഹികളെ ഐക്യഖണ്ഡേനെ തിരഞ്ഞടുത്തു. ഒരുമ ഹാളില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സി.ഫസലുല്‍ ഹഖ് എന്ന നാണിയെ പ്രസിഡണ്ടായും, എം.സി. ഇബ്രാഹിം ഹാജിയെ ജനറല്‍ സെക്രടറിയായും, ചുണ്ടക്കാടന്‍ സൈതലവി എന്ന കുഞ്ഞാനെ ട്രഷററായും തിരഞ്ഞെടുത്തു.   ശാക്കിര്‍ പാറമ്മല്‍, ചെറി സോളാര്‍  എന്നിവരെ ജോയിന്റ് സെക്രട്രിമാരായും, സൈതുട്ടിഹാജി ഗ്ലാമര്‍ ബേക്കറിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
 വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രടറി ഇ.കെ. ചെറിയാണ് ഭാരവാഹി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. മലപ്പുറം മണ്ഡലം ജനറല്‍ സെക്രടറി ഹാറൂന്‍ സക്കറിയ യോഗത്തില്‍ സന്നിഹിതരായിരുന്നു. പ്ലസ്‌ ടു,  എസ്‌ എസ്‌ എല്‍ സി പരിക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വ്യാപാരികളുടെ മക്കള്‍ക്ക്‌ അവാര്‍ഡ്‌ ദാനവും എല്ലാ മെമ്പര്‍മാര്‍ക്കും ക്ലോക്ക് വിതരണവും നടന്നു.

1 അഭിപ്രായ(ങ്ങള്‍):

  1. nseqatar.com പറഞ്ഞു...:

    They Are the right persons to lead

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum