പള്ളി ക്കുളം മരണ ശയ്യയില്‍

2011, മാർച്ച് 16, ബുധനാഴ്‌ച


                മോങ്ങത്തിന്റെ പേരും പെരുമയും വാനോളം ഉയര്‍ത്തിയ മോങ്ങം പള്ളിക്കുളം ഇന്ന് മരണശയ്യയില്‍ കിടക്കുന്നു. ഒരുകാലത്ത് മോങ്ങത്തിന്റെ പ്രധാന ജലസ്ത്രോദസ്സായിരുന്ന പള്ളിക്കുളത്തിന്റെ ഇന്നത്തെ അവസ്ഥ് വളരെ പരിതാപകരമാണ്. പ്ലാസ്റ്റിക്ക് മാലിന്ന്യങ്ങള്‍ നിക്ഷേപിച്ചും മറ്റു മാലിന്യങ്ങള്‍ തള്ളിയും കുളച്ചണ്ടി നിറഞ്ഞും ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയാതെയായി മാറിയ മോങ്ങം പള്ളിക്കുളം ദിനം പ്രതിയെന്നോണം നാശത്തിലേക്ക് നീങ്ങുന്നു.  മോങ്ങത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള പള്ളിക്കുളം കഴിഞ്ഞ വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി നന്നാക്കിയെങ്കിലും അത് കുളത്തിന്റെ അധികനാശത്തിലേക്ക് നയിക്കുകയായിരുന്നു.ഒരുപാട് തലമുറകളെ നീന്തല്‍ പഠിപ്പിച്ച ഈ കുളം മോങ്ങത്തെ കാര്‍ഷികവൃത്തിയുടെ പ്രധാന ജലസ്ത്രോദസ്സ്കൂടിയാണ്. വിശാലമായ കുളത്തിന്റെ ഒരുഭാഗം ആളുകള്‍ക്ക് കുളിക്കാനും തൊട്ടടുത്ത നിസ്‌കാര പള്ളിയുടെ ആവശ്യത്തിനും ഉപയോഗപ്പെടുത്തിയപ്പോള്‍ ചെറിയഭാഗം കന്നുകാലികള്‍ക്കായി നീക്കിവെച്ച ഒരു വിശാലമായ ഒരുപാരമ്പര്യം കൂടിയുണ്ടായിരുന്നു ഈ പള്ളിക്കുളത്തിന്.
        കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പള്ളികുളത്തില്‍ ദര്‍ശനക്ലുബ്ബ് മുടങ്ങാതെ നീന്തല്‍മത്സരം സംഘടിപ്പിച്ചിരുന്നു എന്നാല്‍ ഒന്ന് രണ്ട് വര്‍ഷമായി ഇതു മുടങ്ങിയത് ഈ പരിതാപ അവസ്ഥക്ക് കാരണമാണ്. നീന്തല്‍ മത്സരത്തിന്റെ മുന്നോടിയായി മുമ്പ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കുളച്ചണ്ടിയും മറ്റു മാലിന്യങ്ങളും പൂര്‍ണ്ണമ‍ായും നീക്കം ചെയ്തിരുന്നു കുളം വൃത്തിയായി നില നില്‍ക്കാന്‍ ഒരു പരിധി വരെ ഇത് കാരണമായിരുന്നു. പക്ഷെ ഇപ്പോള്‍ അതും മുടങ്ങിയിരിക്കുന്നു ഒരവസ്ഥയാണ ഉള്ളത്. കഴിഞ്ഞ വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തിയുടെ ഭാഗമായി വെള്ളം പൂര്‍ണ്ണമായും മോട്ടോര്‍ വെച്ച് വറ്റിച്ചപ്പോള്‍ കുളത്തിന്റെ ആവാസ വ്യവസ്ഥ നിലനിര്‍ത്തിയിരുന്ന ചെറുതും വലുതുമായ മത്സ്യങ്ങളെ മുഴുവന്‍ ആളുകള്‍ പിടിച്ച് കൊണ്ട്പോയതു കുളത്തില്‍ പ്രാണികള്‍ നിറയാന്‍ കാരണമായി. ഒരു നാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ട്കിടക്കുന്ന ഈപൊതുകുളത്തെ സംരക്ഷിക്കാന്‍ സാംസ്കാരിക സന്നദ്ധ പ്രവര്‍ത്തകരും പ്രാദേശിക ഭരണകൂടങ്ങളും ആവശ്യമായ നടപടികളുമായി മുന്നിട്ടിറങ്ങേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.
               ഒരു കുളത്തിന്റെ അഭാവം മൂലം നീന്തല്‍ അറിയാത്ത ഒരു തലമുറയാണ് ഇന്ന് വളര്‍ന്ന് വരുന്നത് ഇത് ഗുരുതരമായ ഒരു അവസ്ഥയാണ്. മോങ്ങത്ത്ക്കാര്‍ക്ക് വിശാലമായ ഒരു പൊതു കുളം മോങ്ങത്തിന്റെ ഹ്രദയഭാഗത്ത് ഉണ്ടായിരിക്കെ ഒന്ന് നീന്തികുളിക്കാന്‍ അരിമ്പ്രയിലേക്കും മൈലാടിയിലേക്കും പോകുന്നവരാണ് നമ്മള്‍ . ഒരു കൂട്ടായ്‌മ രൂപീകരിച്ച് ഒരു ശ്രമദാനത്തിലൂടെ പള്ളിക്കുളം വൃത്തിയാക്കിയെടുത്താല്‍ നാടിന്നോടും പുതിയ തലമുറയോടും ചെയ്യുന്ന ഒരു മഹത് പ്രവര്‍ത്തിയായി ഭാവിയില്‍ വിലയിരുത്തപ്പെടും. മോങ്ങത്തെ ഒരു പ്രമുഖ ക്ലബ്ബിന്റെ ആസ്ഥാനം ഈ കുളക്കരയിലാണ് പക്ഷെ കുളത്തിന്റെ ഈശോചനീയവസ്ഥ കണ്ടിട്ട് അവരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതും വിമര്‍ശനാചകമാണ്.   

3 അഭിപ്രായ(ങ്ങള്‍):

  1. ഒരു പരിസ്ഥിതി വാദി പറഞ്ഞു...:

    ഇതണ് യഥര്‍ത്ഥ പത്ര ധര്‍മ്മം നാടിനെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളിലേക്ക് ജനശ്രദ്ദ കൊണ്ട് വരുന്നതില്‍ മോങ്ങം ന്യൂസ് ബോക്സിന്റെ അണിയറ ശില്പികള്‍ വിജയിച്ചിരിക്കുന്നു. ഒരായിരം അഭിനന്ദനങ്ങള്‍

  1. maaka പറഞ്ഞു...:

    eee report kodutha aniyara pravarthakarkku nanni
    electionodu adutha ee samayath rashtriyakkarude shradha ee vayikku thirichuvttal nammude nadum nannavum nethakkanmark shine cheyyan oravasaravum avum

  1. hamza പറഞ്ഞു...:

    പള്ളികുളത്തിന്റെ ദുരവസ്ഥയെ പറ്റി യുള്ള റിപ്പോര്‍ട്ട് ഉഗ്രനായി.നാട്ടുകാരും ജന പ്രതിനിധികളും ജാഗ്രതൈ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum