മുഹമ്മദുണ്ണി ഹാജിയും സാദിഖലിയും മത്സരിക്കും

2011, മാർച്ച് 18, വെള്ളിയാഴ്‌ച


       മോങ്ങം: ഈ തിരഞ്ഞെടുപ്പില്‍ നമുക്ക് നാട്ടുകാരായ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാവുമെന്ന് ഉറപ്പായി. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നും ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി കെ.മുഹമ്മദുണ്ണിഹാജി മത്സരിക്കുമെന്ന് മുസ്ലിം ലീഗും മലപ്പുറം മണ്ഡലത്തില്‍നിന്ന് ഇടത്‌മുന്നണി സ്ഥാനാര്‍ത്ഥിയായി ജനതാ ദള്‍ ടിക്കറ്റില്‍ മഠത്തില്‍ സാദിഖലി മത്സരിക്കുമെന്ന് ജനതാ ദള്‍ നേതൃത്വവും ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ രണ്ട് മണ്ഡലങ്ങളിലായി രണ്ട് നാട്ടുകാര്‍ മത്സരിക്കുന്നതിന്റെ ഹരത്തിലാണ് മോങ്ങം വള്ളുവമ്പ്രം നിവാസികള്‍.             
           ചെറുപ്പം മുതല്‍ തന്നെ മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ ആക്രഷ്ടനായ മുഹമ്മദുണ്ണിഹാജി ഏറനാടില്‍ മുസ്ലിം ലീഗ് വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്. മുസ്ലി ലീഗില്‍ പിളര്‍പ്പുണ്ടായി പ്രമുഖ നേതാക്കന്മാരല്ലാം അഖിലേന്ത്യാ മുസ്ലി ലീഗിലേക്ക് മാറിയപ്പോള്‍ പരേതനായ സീതിഹാജിയോടൊപ്പം ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗില്‍ ഉറച്ച് നിന്ന മുഹമ്മദുണ്ണിഹാജി ചന്ദ്രിക പത്രം ഔദ്ദ്യോഗിക പക്ഷത്ത് നിലനിര്‍ത്തുനാതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്‍.
      നിരവധി വര്‍ഷം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവത്തിച്ച അദ്ധേഹം പ്രഥമ ജില്ലാ കൌണ്‍സില്‍ മെമ്പറായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചു. രണ്ടായിരത്തി ആറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊണ്ടോ‍ട്ടിയില്‍ നിന്നും മത്സരിച്ച് ജയിച്ച് എം എല്‍ എ ആയ മുഹമ്മുദുണ്ണിഹാജിയുടെ മികച്ച പ്രകടത്തിനുള്ള അംഗീകാരമായിട്ടാണ് പാര്‍ട്ടി വീണ്ടും സീറ്റ് നല്‍കിയത്.  മുഹമ്മദുണ്ണിഹാജി വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സൌമ്യമായി ഇടപെടുന്ന തികച്ചും ജനകീയനായ നേതാവാണ്. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വിജയകൊടി പാറിച്ച മുഹമ്മദുണ്ണി ഹാജി വീണ്ടും ഒരു അംഗത്തിനു കച്ച മുറുക്കുകയാണ്.  

        ജനതാദളിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന പരേതനായ മഠത്തില്‍ മുഹമ്മദ് ഹാജിയുടെ ഏക പുത്രനായ സാദിഖലി വിദ്ദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് സജ്ജീവമാകുന്നത്. മമ്പാട് എം ഇ എസ് കോളേജില്‍ വിദ്ദ്യാര്‍ത്ഥി ജനതാദള്‍ യൂനിറ്റ് പ്രസിഡന്റ്. മലപ്പുറം ജില്ലാ പ്രസിഡന്റ്.യുവജനതാദള്‍ ജില്ലാ സെക്രടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച സാദിഖ് ഇപ്പോള്‍ ജനതാദള്‍ ജില്ലാ സെക്രടരിയാണ്. പൂക്കോ‍ട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പത്ത് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നു.
  ഇതു വരെ താന്‍ പ്രധിനിതീകരിച്ച വാര്‍ഡില്‍ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വന്ന മഠത്തില്‍ സാദിഖലി യുടെ ഒരു പൊതു പ്രവര്‍ത്ത്കന്‍ എന്ന നിലയിലുള്ള കഴിവുകള്‍ എതിരാളികള്‍ പോലും അംഗീകരിക്കുന്നതാണ്. ജനതാ ദളില്‍ എം.പി.വീരേന്ദ്രകുമാര്‍ അടക്കമുള്ള എല്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സാദിഖ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇടത് പക്ഷ ചേരിയില്‍ നില്‍ക്കുന്ന ഔദ്യോഗിക വിഭാഗത്തോടൊപ്പം ഉറച്ച് നില്‍ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മത്സരിക്കാമെന്ന് തീരുമാനമായ ജനതാ ദള്‍ പിന്നീട് മലപ്പുറം സീറ്റ് ചോദിച്ച് വാങ്ങിയത് തന്നെ മഠത്തിലിന്റെ പുത്രനൊരു സീറ്റ് കൊടുക്കണം എന്ന ഉറച്ച തീരുമാനത്തില്ലണത്രെ. നിയമസഭായിലേക്കുള്ള തന്റെ കന്നി അങ്കമാണ് മലപ്പുറം മണ്ഡലത്തിലേത്.

11 അഭിപ്രായ(ങ്ങള്‍):

  1. Anonymous പറഞ്ഞു...:

    Game is like a cool walk over for UDF in Malappuram Constituency

  1. അസ്കര്‍ വള്ളുവമ്പ്രം പറഞ്ഞു...:

    അനോയ്മസിംറ്റെ വിശ്വാസം നിന്നെ രക്ഷിക്കാട്ടെ,കേരളത്തില്‍ തന്നെ ഐക്യമുന്നണിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ഒന്നല്ലേ മലപ്പുറം അതിലൂടെ മുസ്ലിംലീഗ് കൂളായി നടന്ന് പോയില്ലെങ്കില്‍ ലീഗിന്റെ കാലിന്‍ മന്ത് ബാധിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്,കുഞ്ഞാലിക്കുട്ടിയെ വരെ ഇരുത്തേണ്ടയിടത്ത് ഇരുത്തിയവരാ ഏരനാടന്‍ ജനത,അഹങ്കരിക്കേണ്ട...ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം അവര്‍ വിധി എഴുതട്ടെ നമുക്ക് കാത്തിരിക്കാം

  1. Anonymous പറഞ്ഞു...:

    മെയ് പതിമുന്നു കഴിയുമ്പോള്‍ സാദിഖ്‌ ഒരു ചാവേര്‍ ആയി പൊട്ടിത്തെറിക്കും എന്നുള്ളത് ഒരു സത്യമാണ് . കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ നമ്മള്‍ എല്ലാവരും കണ്ടതല്ലേ . ഇവിടെ നാട്ടുകാരന്‍ എന്നതിന് ഒരു പ്രസക്തിയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ല .മണ്ഡലം കാണിക്കാതെ ഇന്ത്യന്‍ പാര്‍ലിമെന്റിലെക്ക് ഒരു പ്രതിനിതിയെ അയച്ച ഒരേ ഒരു പാര്‍ട്ടി ആണ് ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ് .ലീഗ് ന്റെ പടയാളികള്‍ക്ക് ഇനി ഏപ്രില്‍ 13 കഴിഞ്ഞിട്ടേ വിശ്രമം ഉള്ളു .തീര്‍ച്ച യായും മലപ്പുറം മണ്ഡലത്തില്‍ പി ഉബൈദ്‌ സാഹിബ് വിജയിക്കുക തന്നെ ചെയ്യും .

  1. Anonymous പറഞ്ഞു...:

    മണ്ഡലം കാണാതെ ലീഗിന്റെ നേതാക്കള്‍ ജയിച്ചിരുന്നു എന്നത് സത്ത്യം തന്നെ, അന്ന് എം .എല്‍ .എ എന്നാല്‍ അല്ലങ്കില്‍ എം .പി എന്നാല്‍ എന്താണ് സാതനം എന്ന് ആര്‍ക്കും അറിയില്ലായിരുന്നു .കാരണം അങ്ങിനെ ഒരു ആളെയോ അങ്ങിനെ ഒരു ഫണ്ടോ നമ്മള്‍ കാണുന്നില്ലല്ലോ .......അന്ന് മണ്ഡലം കണ്ടിട്ടില്ലങ്കില്‍ ഇന്ന് മണ്ഡലത്തില്‍ സ്ഥിരം താമസമാക്കിയിട്ടും വിയര്പോഴുക്കേണ്ടി വരുന്നത് ബുദ്ധിയുള്ള ജനങ്ങള്‍ കൂടി വരുന്നതിന്റെ ലക്ഷണമായി കരുതാം . മാര്‍കിസ്റ്റ് ഭരിച്ചാല്‍ ഖിയാമത് നാലുണ്ടാകും , കോണിക്ക് വോട്ടു ചെയ്‌താല്‍ സോര്‍ഗതില്‍ പോവുമെന്നും അന്തമായി വിശ്വസിച്ചിരുന്ന അല്ലങ്കില്‍ വിശ്വസിപ്പിച്ചിരുന്ന ഒരു കാലമായിരുന്നു അന്നന്കില്‍ ഇന്ന് നേരം വെളുത്തു കോയാ ........................

  1. Ashraf പറഞ്ഞു...:

    Askare, Neente vishosham ninne rakshikatte. 18, 19 wardil buripaksham kittum ennu prathishikaam. Athalathe Pookottur panchayathile Leagu buripaksham minimum 2500 vote leaginu undavum. Morayur 3000. Mongath oru boothilum Sadiq lead cheyilla. Sulaiman kola angine arum marannu kannila.

  1. Anonymous പറഞ്ഞു...:

    ee booripakshathinte kanakkokke namukku kazhinjittu paranjal pore..mpm udf thanne jayikkum,pakshe oru thilakkamarnna vijayam pratheekshikkanda..

  1. Anonymous പറഞ്ഞു...:

    Janangal engine marakkum,C.K Sulaimante Darunavum,mrigeeyavumaya kolapathakam,ee election athu marannvaraku orormayum mattullvarku manassamadanavum.. ethinte backy pathram mattorusulauman eni undakathirikkatte .... Bappayude Kalam Ethraper Thammil thally or Thallichu.Ethellam ee pravasyam uyarthe ezhunelkum, veendum mongath chorappuzha ozhukum,allenkil ever ozkkum, Once again (1991-1993) (2011 - 2013).

  1. Anonymous പറഞ്ഞു...:

    Priya vayanakkark oru apeksha, Ee comands onnum,dayavu vicharich,thallikalayaruth.Sathyam enthayalum mongath samadanam nashtapedum,20 Varsham kondu thiruchu vanna business, samadanam ellam nashtamavum.Bappamar poyenkilim athalla vayassayengilum makkal shakthranu enna sathyam manassilakkuka...

  1. Anonymous പറഞ്ഞു...:

    EE PARAYUNNA SADIQNU ENTH RASHTREEYA PARAMBARYAM, KOLLAYUM KOLAYUM ALLADE,EE VIDDTHAM JANATHA DAL NU ARIYILLA ENTHO,PAVAM NETHAKKAL,PANCHAYATH ALLA ASSEBLY....

  1. Ashraf പറഞ്ഞു...:

    പൂക്കോട്ടൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഉണ്ടായതു പോലെയുള്ള വികസനം മാത്രമേ 18 19 വാര്‍ഡുകളിലും ഉണ്ടായിട്ടുള്ളൂ. അവിടെ അകെ ഉള്ള രണ്ടു റോഡുകളും പൊട്ടി പൊളിഞ്ഞു കിടക്കുന്നത് നമ്മുക്ക് ഇപ്പോഴും കാണാം. ഒന്നാം വാര്‍ഡിലെ റോഡുകളും പതിനെട്ട, പത്തൊമ്പത് വാര്‍ഡിലെ പുതിയ റോഡുകളും തമ്മില്‍ താരതമ്യം ചെയ്താല്‍ തന്നെ അറിയാം നമ്മുക്ക് സാദിക്ക് അവിടെ പ്രത്യകിച്ചു ഒന്നും ചെയ്തിട്ടില്ല എന്ന്. MP ഫണ്ട്‌ കിട്ടി എന്ന് പറഞ്ഞിട്ട് ആ കാശ് കൊണ്ട് ഏതു റോഡ്‌ ആണ് നന്നക്കിയത്.
    മുന്പ് ബാപ്പ മത്സരിച്ചപ്പോള്‍ മോങ്ങത്തെ മനസമാധാനം നഷ്ടപെട്ടത് നാം കണ്ടതാണ്. സുലൈമാന്‍ വധവും,അതിലെ ഒന്നാം സാക്ഷി ആദമന്റെ ബോഡി മോങ്ങത്ത് ചന്ത കിണറില്‍ പൊന്തിയതും എല്ലാം നാം മര്കരുത്. CC കമ്പനിയുടെ ഉദയവും അസ്തമയവും നാം കണ്ടതാന്ന്. സാക്ഷികളെ വിലകെടുതും ഭിഷണി പെടുതിയും ഭരണ സ്വാധിനം ഉപയോഗിച്ച് കോടതികളെ വിലക്ക് വാങ്ങിയും ആ കേസില്‍ നിന്നും രക്ഷപെട്ടതും നാം കണ്ടത് ഇ സമയത്ത് മോങ്ങത്ത്കാര്‍ ‍മറകരുത്.
    സുലൈമാന്റെ യതീം ആയ കുട്ടികളെ ഓര്‍ത്തു കൊണ്ട് നിങ്ങളുടെ ഓരോ വോട്ടും സാദികിനെതിരെ കോണി അടയാളത്തില്‍ ഉബൈദുള്ള സാഹിബിനു നല്‍കി വിജയിപ്പികുക. ജില്ല പഞ്ചായത്ത്‌, ജില്ല കൌണ്‍സില്‍ മെംബര്‍യും പ്രവര്‍ത്തന പരിചയമുള്ള നിശ്വോര്‍ത്ത ജന സേവകന്‍ ഉബൈദുള്ള സാഹിബ്‌ നമ്മെ നയികട്ടെ.

  1. Abdul Rasheed പറഞ്ഞു...:

    പൂക്കോട്ടൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഉണ്ടായതു പോലെയുള്ള വികസനം മാത്രമേ 18 19 വാര്‍ഡുകളിലും ഉണ്ടായിട്ടുള്ളൂ എന്ന വാദം പച്ച കള്ളമാണ്. നിങ്ങളൊരാള്‍ കണ്ണടച്ചെന്ന് കരുതി ലോകം ഇരുട്ടാവില്ല. പഞ്ചായത്ത് ഫ്ണ്ട് ലീഗുകാര്‍ കീശയിലാക്കിയപ്പോള്‍ വിജയരാഘവന്റ്റെയും റ്റി.കെ ഹംസയുടെയും ത്ര്ര്ശൂര്‍ക്കാരനായ രാഘവന്‍ എന്നിവരുടെ എം.പി ഫണ്ട് കൊണ്ട് വാഡില്‍ ഉണ്ടക്കിയ വികസ്നം നിങ്ങള്‍ എന്തെ കാണ്യ്ന്നില്ലെ..? ഇക്കാലമത്ര്യും ലീഗുകാര്‍ അവ്കണിച്ച ഇരുട്ടിലായിരുന്ന് കക്കാട്മ്മല്‍ കൂനേങ്ങല്‍ ഭാഗത്തെ പാവപെട്ട ഹരിജനങ്ങള്‍ല്‍ അടങ്ങുന്ന നൂരോളം വീടുകളിലെ വെദുതി എത്തിച്ചത് സാദിഖല്ലാതെ ആരാണ്....? കേവലം നടവരന്‍പായിരുന്ന കൂനേങ്ങല്‍ റോദ് ഇന്നു വള്ളുവമ്പ്രം അരിമ്പ്ര ഷോട്ട് കട്ട് ആകും വിധം നന്നാക്കിയെടുത്ത് ദാര്‍ ചെയ്യിച്ചത് സാദില്ലാതെ ആരാണ്...? എത്ര കുടിവെള്ള പ്ദ്ധെതി സാദിഖ് മുന്‍ കയ്യെറ്റുത്ത് കൊണ്ട് വന്നു... കൃഷി ജല സെജന പദ്ധതികള്‍ എത്ര നടപ്പാക്കി ഇതൊന്നും കാണാത്ത് വിധ്ം നിങ്ങളുടെ കണ്ണിനു പചതിമിരം ബാദിച്ചോ...?
    സുലൈമാന്‍ കൊലകേസില്‍ രാഷ്റ്റ്രീയ് പ്രേരിതമായി നിങ്ങള്‍ സാദിഖിനെ പ്രതി ചേര്‍ത്തെങ്കിലും ഒരു കോടതിയും അവന്‍ കുറ്റ്ക്കാരനെന്നു പറഞ്ഞിട്ടില്ല. സുലൈമാന്‍ കേസില്‍ ഒന്നാം സാക്ഷി സൈനുദ്ദീനും 2 ഓലിക്കലും 3ബി.അല്വിയുമായിരുന്നു. ആദമാന്‍ ഒരു കോട്തിയിലും സാക്ഷി പറ്ഞ്ഞിട്ടില്ല. ആദ്മാന്‍ കേസില്‍ ആരെയാണ് യു.ഡി.എഫിന്റെ പോലീസ് ചോദ്യം ചെയ്യന്‍ പൊക്കിയതെന്നു നിനക്കറിയില്ലങ്കുലും മോങ്ങത്തെ പൊതുജനത്തിനരിയാം.
    സുലൈമാന്റെ യത്തീം കുട്ടിക്ലെ ഓര്‍ത്ത് ക്ണ്ണീരൊഴുക്കുന്നവരെ നിങ്ങള്‍ സുലൈമാനെ ബലിയടാക്കുയായിരുന്നില്ലെ...? അവനെ എല്ലാ പ്രശ്നത്തിലും ഇട്പെടീച്ചും പ്രശ്ന്ക്കാരനകി നിങ്ങ്ല് മാറ്റുകയ്യരുന്നില്ലെ..? അവ്ന്റെ കയ്യിലുള്ള് പണം കൊണ്ട് കള്ളും കുടിച്ച് മ്തിമറ്ന്ന് നട്ന്ന കുറെ ആളുകള്‍ ഉണ്ടായിരുന്നല്ലോ... ഇപ്പോല്‍ തൊപ്പിയും താറ്റിയുമ്പ്ക്കെയായി നട്ക്കുന്നവര്‍ അവരാണ് മോങ്ങത്തെ മനസമാധാനം നഷ്ടപെടുത്തിയത്. അല്ലാതെ ആര്‍ക്കു ഒരു ഉപദ്രവും ചെയ്യാത്ത മടത്തില്‍ മുഹമ്മദാജി അല്ല... അത് വിമര്‍ശ്കന്‍ മനസ്സിലാക്കണം.
    മുഹമ്മ്ദാജിയെ കുറ്റുക്കണം എന്ന് ഉദേശ്മില്ലതെ നീതിപൂര്‍വമായ് സ്വതത്ര അന്വേഷണം നടത്താം പോല്ലിസിനെ അനുവ്ധിച്ചിരുന്നു വെങ്കില്‍ കൊന്നവ്നെങ്കിലും ശിക്ഷ് കിട്ടുമായിരുന്നു സ്നേഹിതാ....
    വായ്ക്ക് തോന്നുന്നത് കോതക്ക് പാട്ട് എന്ന് രീതി വേണ്ട്. കാര്യ്ങ്ങള്‍ പടിച്ചു പ്രതികരിക്കുക. ത്ല്കാലം നിര്‍ത്തുന്നു ആവിശ്യമെങ്കില്‍ ഇനിയും പ്രതികരിക്കാമല്ലൊ... മലയളം ടൈപ്പിങ് ആദ്യ്മായതിനാല്‍ അക്ഷര തെറ്റ് ഉണ്ട് ക്ഷ്മിക്കുക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum