നബി ദിനം അനിസ്ലാമികം എം.എസ്.എം

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച


               മോങ്ങം: നബി ദിനാഘോഷം ബിദ്അത്തും അനിസ്‌ലാമികവുമാണന്ന് മുജാഹിദ് സ്റ്റുഡന്‍സ് മൂമെന്റ് സംസ്ഥാന തലത്തില്‍ നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി മോങ്ങത്തും വ്യാപകമായ് പോസ്റ്റ്‌ര്‍ പ്രചാരണം നടത്തി.
                   മുഹമ്മദ് നബി (സ) ജീവിതത്തിലൊരിക്കല്‍ പോലും നബിദിനം ആഘോഷിക്കുകയൊ അതിനു കല്‍പ്പിക്കുകയോ ചെയ്‌തിട്ടില്ലന്നും പ്രവാചകന്റെ വഫാത്തിനു ശേഷം നാല്‍പ്പത്തി യെട്ട് വര്‍ഷം ജീവിച്ച പത്നി ആയിശ (റ) മറ്റു ഭാര്യമാരോ പുത്രി ഫാത്തിമാ (റ) യോ നബിദിനം ആഘോഷിച്ചിട്ടില്ലന്നും പ്രവാചകനു ശേഷം ഇസ്‌ലാമിക സമൂഹത്തിനു നെതൃത്വം നല്‍കിയ ഖുലഫാഹു റാഷിദീങ്ങളോ നാല് മദ്‌ഹബിന്റെ ഇമാമുമാരോ നബിദിനം ആഘോഷിക്കുകയൊ അതിനു കല്‍പ്പികുകയോ ചെയ്‌തിട്ടില്ലന്നും വെക്തമാക്കുന്ന പോസ്റ്റ്‌റുകള്‍ മോങ്ങത്ത് വ്യാപകമായി പതിച്ചിട്ടുണ്ട്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum